
എറണാകുളത്ത് മാധ്യമ സംഘത്തിന് നേരെ ആക്രമണം. വാഹനം തട്ടിയത് ചോദ്യം ചെയ്ത ട്വൻ്റിഫോർ സംഘത്തിന് മർദ്ദനം ഏൽക്കുകയായിരുന്നു. എറണാകുളം കുമ്പളത്താണ് സംഭവം. KL – 43 G 3195 എന്ന നമ്പരിലുള്ള ഫോർഡ് ഫിഗോ കാറിലുണ്ടായിരുന്നവരാണ് ആക്രമിച്ചത്. അക്രമികൾ മദ്യലഹരിയിൽ ആയിരുന്നു എന്നാണ് വിവരം.
Also Read: ശ്രീമഹേഷ് മൂന്നുപേരെ കൊല്ലാന്‍ പദ്ധതിയിട്ടെന്ന് പോലീസ്; ലക്ഷ്യംവച്ചവരില്‍ പോലീസ് ഉദ്യോഗസ്ഥയും.
വാർത്താശേഖരണത്തിനായി പോയ വനിതാ മാധ്യമ പ്രവർത്തക ഉൾപ്പെടെയുള്ള സംഘത്തെയാണ് മദ്യപസംഘം മർദിച്ചത്. ട്വൻ്റിഫോർ സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിൽ കാറിടിച്ചത് ചോദ്യം ചെയ്തതോടെയായിരുന്നു മർദ്ദനം. ക്യാമറമാൻ ഉൾപ്പെടെയുള്ളവരെ സംഘം കയ്യേറ്റം ചെയ്യുകയും തലയ്ക്കിടിക്കുകയും അസഭ്യ വർഷം നടത്തുകയും ചെയ്തതായാണ് വിവരം. സംഭവത്തിനു ശേഷം ഇവർ ഇതേ വാഹനത്തിൽ രക്ഷപ്പെട്ടു. സംഭവത്തിൽ ട്വൻ്റിഫോർ സംഘം പൊലീസിൽ പരാതിനൽകിയിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


.jpeg)




