HONESTY NEWS ADS

ആലുവയിൽ ഹോസ്റ്റലിൽ അമ്മയ്‌ക്കൊപ്പം ഉറങ്ങാൻ കിടന്ന 16-കാരിയെ കാണാതായി; പഞ്ചാബിലേക്ക് കടന്നതായി സംശയം

ഹോസ്റ്റൽ മുറിയിൽ ഉറങ്ങാൻ കിടന്ന 16 വയസ്സുള്ള പെൺകുട്ടിയെ കാണാതായി


അമ്മയ്‌ക്കൊപ്പം ഹോസ്റ്റൽ മുറിയിൽ ഉറങ്ങാൻ കിടന്ന 16 വയസ്സുള്ള പെൺകുട്ടിയെ കാണാതായി. ആലുവയിലെ വനിതാ ഹോസ്റ്റലിൽ താമസിച്ചിരുന്ന രഞ്ജിതയുടെ മകൾ ആരതി സുരേഷിനെയാണ് കാണാതായത്. സംഭവത്തിൽ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആലുവ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.


രാവിലെ ഉണർന്നപ്പോഴാണ് കൂടെയുണ്ടായിരുന്ന മകളെ കാണാനില്ലെന്ന വിവരം അമ്മ അറിയുന്നത്. പെൺകുട്ടിയുടെ അമ്മയുടെ ആദ്യ ഭർത്താവ് പഞ്ചാബ് സ്വദേശിയാണ്. അടുത്തിടെ ഇവർ ആലപ്പുഴ സ്വദേശിയായ മറ്റൊരാളെ വിവാഹം കഴിച്ചിരുന്നു. അപ്രത്യക്ഷയാകുന്നതിന് മുൻപ് പെൺകുട്ടി അമ്മയുടെ മൊബൈൽ ഫോണിൽ നിന്നും പഞ്ചാബിലെ ചില നമ്പറുകളിലേക്ക് തുടർച്ചയായി വിളിച്ചതായി പോലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടി പഞ്ചാബിലേക്ക് കടന്നിട്ടുണ്ടോ എന്ന സംശയത്തിൽ ആലുവ പോലീസ് പഞ്ചാബ് പോലീസുമായി ബന്ധപ്പെട്ട് അന്വേഷണം ഏകോപിപ്പിച്ചു വരികയാണ്.


അപ്രത്യക്ഷയാകുന്നതിന് മുൻപ് പെൺകുട്ടി അമ്മയുടെ മൊബൈൽ ഫോണിൽ നിന്നും പഞ്ചാബിലെ ചില നമ്പറുകളിലേക്ക് തുടർച്ചയായി വിളിച്ചതായി പോലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടി പഞ്ചാബിലേക്ക് കടന്നിട്ടുണ്ടോ എന്ന സംശയത്തിൽ ആലുവ പോലീസ് പഞ്ചാബ് പോലീസുമായി ബന്ധപ്പെട്ട് അന്വേഷണം ഏകോപിപ്പിച്ചു വരികയാണ്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS