HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്‌സ് കേരള; കട്ടപ്പന യൂണിറ്റിന്റെ മുപ്പത്തഞ്ചാമത് വാർഷികാഘോഷവും പൊതുയോഗവും നടന്നു.

അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്‌സ് കേരള; കട്ടപ്പന യൂണിറ്റിന്റെ മുപ്പത്തഞ്ചാമത് വാർഷികാഘോഷവും പൊതുയോഗവും നടന്നു.


അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക് ഷോപ്സ് കേരളയുടെ കട്ടപ്പന യൂണിറ്റിന്റെ മത് വാർഷിക സമ്മേളനം നടത്തി. കട്ടപ്പന ലയൺസ് ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഷാജി തോമസ് അധ്യക്ഷത വഹിച്ചു.

Also Read:  ഓട്ടോ ഗാരേജില്‍ കവര്‍ച്ച നടത്തിയ മോഷ്ടാവിനെ വര്‍ക്ക്ഷോപ്പ് ഉടമ പിടികൂടി.

രാവിലെ 9.30 യോടെ യൂണിറ്റ് ഓഫീസിന് മുൻപിൽ പതാക ഉയർത്തി സമ്മേളനത്തിന് തുടക്കം കുറിച്ചു. തുടർന്ന് കട്ടപ്പന ടൗൺ ചുറ്റി വാഹന റാലി നടന്നു. ലയൺസ് ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ 2022- 2023 അദ്ധ്യായന വർഷത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ കുട്ടികളെ ആദരിക്കും. 

തുടർന്ന് അടുത്ത വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കും. സമ്മേളനത്തോട് അനുബന്ധിച്ച് യൂണിറ്റിലെ വർക്ക് ഷോപ്പുകൾക്കും അനുബന്ധ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

GOODWILL NEDUMKANDAM



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS