HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

മുരിക്കാശ്ശേരിയിൽ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവർ തമ്മിൽ വാക്കേറ്റം; ഒരാൾക്ക് കുത്തേറ്റു: സിസിടിവി ദൃശ്യങ്ങൾ. 👇👇 👇

മുരിക്കാശ്ശേരിയിൽ  ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവർ തമ്മിൽ വാക്കേറ്റം; ഒരാൾക്ക് കുത്തേറ്റു: സിസിടിവി ദൃശ്യങ്ങൾ. 👇👇 👇

മുരിക്കാശ്ശേരിയിൽ  ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവർ തമ്മിൽ ഉണ്ടായ വക്കേറ്റം കത്തികുത്തിൽ കലാശിച്ചു. സംഘർഷത്തിൽ മുരിക്കാശ്ശേരി മൂന്നാം ബ്ലോക്ക് സ്വദേശി ബാലമുരളിക്ക് കുത്തേറ്റു. മുരിക്കാശ്ശേരി ബസ് സ്റ്റാൻഡിന് സമീപം മാംസ്യം വിൽപ്പന നടത്തുന്ന അഷറഫാണ് ബലമുരളിയെ കുത്തിയത്. സംഭവത്തിന് ശേഷം ഓടി രക്ഷപെട്ട പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. 

Subscribe Our YouTube Chabnel👇👇👇

https://youtube.com/@livevisionhd1483

സിസിടിവി ദൃശ്യങ്ങൾ. 👇👇 👇  

ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം . മുരിക്കാശ്ശേരി ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനായി സമീപത്ത് മാംസ്യ കച്ചവടം നടത്തുന്ന അഷറഫ് എത്തി. ഫാമിലി റൂമിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന വിദ്യാർത്ഥിനികൾ ഉച്ചത്തിൽ സംസാരിച്ചു എന്ന കാരണത്താൽ അഷറഫ് വിദ്യാർത്ഥിനികളോട് ദേഷ്യപ്പെട്ടു.ഈ സമയം ഹോട്ടലിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ബാലമുരളിയും കൂട്ടുകാരും ഇത് ചോദ്യം ചെയ്തു. തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയായിരുന്നു. പിന്നീട് ഹോട്ടൽ ഉടമ ഇടപെട്ട് പ്രശ്നം പരിഹരിച്ചു. 

Also Read: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്‌സ് കേരള; കട്ടപ്പന യൂണിറ്റിന്റെ മുപ്പത്തഞ്ചാമത് വാർഷികാഘോഷവും പൊതുയോഗവും നടന്നു.

എന്നാൽ ഭക്ഷണം കഴിച്ചിറങ്ങിയ അഷറഫ്  ഇയാളുടെ കടയിൽ പോയി കത്തിയുമായെത്തി ബാലമുരളിയും സുഹ്യത്തുക്കളും ഹോട്ടലിൽ നിന്ന്  ഇറങ്ങിയ സമയത്ത് ആക്രമിക്കുകയായിരുന്നു. സാരമായ പരിക്കേറ്റ ബാലമുരളിയെ മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമീക ചികിത്സ നൽകിയ ശേഷം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ  മുരിക്കാശ്ശേരി പോലീസ് മേൽ നടപടികൾ സ്വകരിച്ചു വരികയാണ്. ഓടി രക്ഷപെട്ട പ്രതിയെ പിടിക്കുട്ടുവാനുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

GOODWILL NEDUMKANDAM



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS