
കന്നഡ നടൻ സൂരജ് കുമാറിന് (ധ്രുവൻ) ഗുരുതര പരിക്ക്. ശനിയാഴ്ച വൈകിട്ട് നാലു മണിയോടെയാണ് അപകടമുണ്ടായത്. മൈസൂരില്‍ നിന്ന് ഊട്ടിയിലേക്ക് ബൈക്കില്‍ പോകുകയായിരുന്ന സൂരജ് ട്രാക്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് ടിപ്പര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. പരിക്കുപറ്റിയ ഉടൻ താരത്തെ മൈസൂരുവിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താരത്തിന്റെ വലതുകാല്‍ മുറിച്ചുമാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
Also Read: ഇടുക്കി മാർക്കറ്റിലെ മുഴുവൻ വില വിവരങ്ങളും ഉൾപ്പെടുന്ന ഇന്നത്തെ കമ്പോള വില നിലവാരം (26 ജൂൺ 2023).
ഗുരുതരമായി പരിക്കേറ്റ താരത്തിന്റെ കാല്‍മുട്ടിന് താഴെ വെച്ചാണ് മുറിച്ചുമാറ്റിയിരിക്കുന്നത്. മൈസൂരു- ഗുണ്ടല്‍പേട്ട് ഹൈവേയില്‍ വെച്ചാണ് അപകടമുണ്ടായത്. കന്നഡ നിര്‍മാതാവ് എസ് എ ശ്രീനിവാസ് ആണ് സൂരജിന്റെ പിതാവ്. കന്നഡ സൂപ്പര്‍ താരം ശിവരാജ് കുമാറിന്റെ അമ്മയുടെ അനന്തരവനാണ് സൂരജ്. ശിവരാജ് കുമാറും ഭാര്യയും അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്







