
ഇടുക്കി വാഴവര കൗന്തിയിലെ ചക്കുളത്തുകാവ് ആശ്രമത്തിനോട് അനുബന്ധിച്ചുള്ള അമ്പലത്തിൽ മോഷണം നടത്തിയ ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതി പിടിയിൽ. രാജാക്കാട് പഴയവിടുതിയിൽ വാടകയ്ക്ക് താമസിക്കുന്ന മുരിക്കാശ്ശേരി മൂങ്ങാപ്പാറ സ്വദേശിയായ മാക്കൽ ബിനു (25) ആണ് അറസ്റ്റിലായത്.
Also Read: ഇടുക്കി മാർക്കറ്റിലെ മുഴുവൻ വില വിവരങ്ങളും ഉൾപ്പെടുന്ന ഇന്നത്തെ കമ്പോള വില നിലവാരം (16 ജൂൺ 2023).
കഴിഞ്ഞ ഏപ്രിൽ പതിനൊന്നിന് നിലവിളക്കുകളും പള്ളിവാളുകളും പൂജാ പാത്രങ്ങൾ ഉൾപ്പെടെയുള്ള നിരവധി ഓട്ടുപകരണങ്ങൾ അമ്പലത്തിൽ നിന്നും മോഷണം പോയിരുന്നു. മോഷണവസ്തുക്കളുമായി രാത്രി പ്രതികൾ സഞ്ചരിക്കുന്നതിനിടെ നെടുങ്കണ്ടത്ത്‌വെച്ച് നൈറ്റ് പെട്രോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസിന്റെ പിടിയിലായി. മൂന്ന് പ്രതികളിൽ മുഖ്യപ്രതിയായ ബിനു ഓടി രക്ഷപെട്ടു. മറ്റു രണ്ടു പ്രതികളായ രാജാക്കാട് പഴയവിടുതി പുത്തൻപറമ്പിൽ ജിൻസ് (19), വെട്ടിയാങ്കൽ ജോയ്സ് (22) എന്നിവരെയും മോഷണ വസ്തുക്കളും വാഹനങ്ങളും പോലീസ് പിടികൂടി.
ഫോൺ സ്വിച്ച് ഓഫ് ചെയ്തു വീടു വിട്ടുപോയ ബിനുവിനെ പൊലീസിന് കണ്ടെത്താനായില്ല. തുടർന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി വി യു കുര്യാക്കോസിന്റെ നിർദ്ദേശാനുസരണം കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പ്രതിയെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചു. ഇതിനിടെ അന്വേഷണ സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ രാജാക്കാട് മുല്ലക്കാനത്ത് ഇയാൾ ഒളിച്ചു താമസിച്ചു വന്നിരുന്ന സ്ഥലത്ത് നിന്ന് പിടികൂടിയായിരുന്നു. മുമ്പ് കഞ്ചാവ് കേസ്സിൽ ജയിലിൽ കഴിഞ്ഞിട്ടുള്ള ആളാണ് പ്രതി.
മുമ്പ് താമസിച്ചിരുന്ന സ്ഥലങ്ങളിൽ ഏതെങ്കിലും രീതിയിലുള്ള കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. പ്രതിയെ തുടരന്വേഷണത്തിനായി തങ്കമണി പോലീസിന് കൈമാറി. കട്ടപ്പന ഡിവൈഎസ്പി വി എ .നിഷാദ്മോന്റെ നേതൃത്വത്തിൽ എസ് ഐ സജിമോൻ ജോസഫ്, സി പി ഓമാരായ വി കെ അനീഷ്, ശ്രീകുമാർ ശശിധരൻ, DVR SCP0 അനീഷ് വിശ്വംഭരൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Subscribe Our YouTube Chabnel👇👇👇
https://youtube.com/@livevisionhd1483
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്







