HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

വാറ്റുചാരായവും കോടയും പിടികൂടി; ഒരാൾ അറസ്റ്റിൽ, മറ്റൊരാൾ ഓടി രക്ഷപെട്ടു.

അടിമാലി: നാലു ലിറ്റര്‍ ചാരായവും 80 ലിറ്റര്‍ കോടയും വാറ്റ്‌ ഉപകരണങ്ങളുമായി യുവാവ്‌ അറസ്‌റ്റില്‍.

നാലു ലിറ്റര്‍ ചാരായവും 80 ലിറ്റര്‍ കോടയും വാറ്റ്‌ ഉപകരണങ്ങളുമായി യുവാവ്‌ അറസ്‌റ്റില്‍. കൂട്ടുപ്രതിയായ മറ്റൊരു യുവാവ്‌ എക്‌സസൈസ്‌ ഉദ്യോഗസ്‌ഥരെ കബളിപ്പിച്ച്‌ രക്ഷപെട്ടു. കാഞ്ഞിരവേലി കണിശേരി വീട്ടില്‍ ശങ്കരന്റെ മകന്‍ കെ.എസ്‌ രാജേഷ്‌ (44) ആണ്‌ അറസ്‌റ്റിലായത്‌. 

Also Read:  മൂന്നാറിൽ കൊളുന്ത് കയറ്റി വന്ന ട്രാക്ടർ തടഞ്ഞ് പടയപ്പ; കേണപേക്ഷിച്ച് ഡ്രൈവർ.

നേര്യമംഗലം ഹിന്ദു കോളനി വളവനാട്‌ വീട്ടില്‍ ഭാസ്‌കര പണിക്കരുടെ മകന്‍ നന്ദകുമാര്‍ (40) ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന്‌ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. നാര്‍ക്കോട്ടിക്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ സ്‌ക്വാഡിലെ പ്രിവന്റീവ്‌ ഓഫീസര്‍ എന്‍.കെ ദിലീപും സംഘവും ചേര്‍ന്ന്‌ നേര്യമംഗലം കാഞ്ഞിരവേലി ഭാഗത്തുനടത്തിയ പരിശോധനയിലാണ്‌ അറസ്‌റ്റ്‌. ഇരുവര്‍ക്കും എതിരെയാണ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌. 

ഒന്നാം പ്രതി രാജേഷിന്റെ വീടിന്റെ പിന്‍വശത്തുള്ള തൊഴുത്തില്‍ നിന്നാണ്‌ കോടയും ചാരായവും കണ്ടെടുത്തത്‌. പ്രതികള്‍ ചാരായം വാറ്റിവില്‍പന നടന്നുന്നതായി ഇടുക്കി എക്‌സൈസ്‌ ഐ.ബി യില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ നടത്തിയ റെയിഡിലാണ്‌ കേസ്‌ കണ്ടെടുത്തിട്ടുള്ളത്‌. ഇടുക്കി എക്‌സൈസ്‌ ഐ.ബി യിലെ പ്രിവന്റീവ്‌ ഓഫീസര്‍ കെ.കെ സുരേഷ്‌കുമാര്‍, ഗ്രേഡ്‌ പ്രിവന്റീവ്‌ ഓഫീസര്‍ എന്‍.ജെ മാനുവല്‍, വനിതാ സിവില്‍ എക്‌സൈസ്‌ ഓഫീസര്‍ സിമിഗോപി, നിതിന്‍ ജോണി എന്നിവരും റെയ്‌ഡില്‍ പങ്കെടുത്തു. പിടിച്ചെടുത്ത കോട നശിപ്പിച്ചു.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

GOODWILL HYPERMART NEDUMKANDAM




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS