
മഴയുണ്ടെങ്കിൽ സ്കൂളുകൾക്ക് അവധി തലേന്ന് തന്നെ പ്രഖ്യാപിക്കണമെന്ന് ജില്ലാ കളക്ടർമാർക്ക് വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശം. രാവിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചാൽ കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാകും. ഇക്കാര്യം പരിഗണിച്ച് നേരത്തെ അവധി പ്രഖ്യാപിക്കണമെന്നാണ് നിർദ്ദേശം.
Also Read: അതിതീവ്ര മഴ; ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യത; റവന്യൂമന്ത്രി ഉന്നതതല യോഗം വിളിച്ചു.
കുട്ടികൾക്കും രക്ഷിതാക്കൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ നിർദേശം. ജില്ലാ കലക്ടർമാർ മഴയുണ്ടെങ്കിൽ തലേ ദിവസം തന്നെ അവധി പ്രഖ്യാപിക്കുന്ന നയം സ്വീകരിക്കണമെന്ന് മന്ത്രി പറഞ്ഞു. അന്നേ ദിവസം അവധി പ്രഖ്യാപിച്ചാല്‍ കുട്ടികളില്‍ പലരും വീട്ടില്‍നിന്ന് ഇറങ്ങി കഴിയും. ഇതുമൂലം പല അസൗകര്യങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്







