HONESTY NEWS ADS

വിദേശജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ തട്ടി; ഒരാൾ അറസ്‌റ്റില്‍

ഇടുക്കി: വിദേശജോലിക്കു വിസ നല്‍കാമെന്നു പറഞ്ഞ്‌ ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഇടുക്കി സ്വദേശി അറസ്‌റ്റില്‍.


വിദേശജോലിക്കു വിസ നല്‍കാമെന്നു പറഞ്ഞ്‌ ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഇടുക്കി സ്വദേശി അറസ്‌റ്റില്‍. അറക്കുളം മൂലമറ്റം സ്വദേശി അഭിലാഷ്‌ ചന്ദ്രനെ(38) യാണ്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

Also Read:  സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; രണ്ട് മരണം, 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി.

ഓസ്‌ട്രേലിയയില്‍ ജോലിക്കു വിസ തരപ്പെടുത്തിക്കൊടുക്കാമെന്നു വിശ്വസിപ്പിച്ച്‌ വാകത്താനം സ്വദേശിയായ യുവാവില്‍നിന്ന്‌ ഇയാള്‍ 2,91,850 രൂപ കൈക്കലാക്കിയിരുന്നു. തുടർന്ന് സുഹൃത്തുക്കള്‍ക്കും വിസ ശരിയാക്കാമെന്നു പറഞ്ഞ്‌ യുവാവ്‌ മുഖേനയും അല്ലാതെയും 6.4 ലക്ഷം രൂപ വേറെയും പലതവണകളായി വാങ്ങി. ഇത്തരത്തില്‍ മൊത്തം 9.31 ലക്ഷം രൂപ വാങ്ങിയശേഷം വിസ നല്‍കാതെ ഇയാള്‍ കബളിപ്പിക്കുകയായിരുന്നു. 

പണം തിരികെ നല്‍കാത്തതിനെത്തുടർന്ന് യുവാക്കൾ വാകത്താനം പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

GOODWILL NEDUMKANDAM



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS