HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

മദ്യലഹരിയില്‍ പിതാവ് മകനെ കുത്തി പരിക്കേല്‍പ്പിച്ചു; പ്രതി അറസ്റ്റിൽ.

ഇടുക്കി: മദ്യലഹരിയില്‍ പിതാവ് മകനെ കുത്തി പരിക്കേല്‍പ്പിച്ചു.

മദ്യലഹരിയില്‍ മകനെ പിതാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. അന്യാര്‍തൊളു പെരുമാള്‍ പറമ്പില്‍ അമലിനെ(22)യാണ് പിതാവ് ശശി ദേഹമാസകലം കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഗുരുതരാവസ്ഥയിലായ അമലിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ ചികിത്സയില്‍ അമല്‍ അപകടനിലതരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

 Also Read:   ഇന്നും അതിതീവ്ര മഴ- ജാഗ്രതാ നിർദ്ദേശം; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, രണ്ട് ജില്ലകളിൽ റെഡ് അലർട്ട്.

പ്രതിയെ ഇന്നലെ വൈകിട്ടോടെ കുമളിയില്‍ നിന്നും കമ്പംമെട്ട് പൊലീസ് പിടികൂടി. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്.  തമിഴ്നാട്ടിലെ ഹോട്ടല്‍ ജീവനക്കാരനായ ശശി വല്ലപ്പോഴുമാണ് വീട്ടിലെത്തിയിരുന്നത്. ഞായറാഴ്ച വീട്ടിലെത്തിയ ശശി വീട്ടുകാരുമായി വാക്കേറ്റം ഉണ്ടാകുകകയും ഇതിനെ എതിര്‍ത്തതോടെ ഇയാള്‍ അമലിനുനേരെ തിരിയുകയും കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. ആക്രമണത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് കടക്കുകയും ജോലി തേടി തിരികെ കുമളിയില്‍ എത്തിയ പ്രതിയെ പിന്‍തുടര്‍ന്ന് കമ്പംമെട്ട് പൊലീസ് പിടികൂടുകയായിരുന്നു.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

GOODWILL NEDUMKANDAM



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS