
വിലക്കയറ്റം രൂക്ഷമായ സമയത്ത് കൺസ്യൂമർഫെഡിന്റെ ഓണച്ചന്തകൾക്ക് ഈ മാസം 19ന് തുടക്കമാകും. 1 9 മുതൽ 28 വരെ തുടർച്ചയായി 10 ദിവസം ചന്തകൾ പ്രവർത്തിക്കും.13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിൽ സാധാരണക്കാരന് വാങ്ങാം. തിരക്ക് കുറയ്ക്കാനുള്ള സജ്ജീകരണങ്ങളുമുണ്ടാകും.
Also Read: ഇടുക്കി പീരുമേട്ടിൽ ദേവാലയത്തിൽ മോഷണം; നേർച്ചപ്പെട്ടി കുത്തിത്തുറന്ന് പണം കവർന്നു.
സംസ്ഥാന വ്യാപകമായി 1500 ഓണച്ചന്തകളാണ് പ്രവർത്തനം തുടങ്ങുക. സർക്കാർ സബ്സിഡിയോടെ 13 ഇനം നിത്യോപയോഗ സാധനങ്ങൾ സപ്ലൈകോയിലെ അതേ വിലയിൽ ലഭ്യമാകും. സബ്സിഡി ഇല്ലാത്ത സാധനങ്ങൾക്ക് പൊതു വിപണിയേക്കാൾ പത്ത് മുതൽ നാൽപ്പത് ശതമാനം വരെ വിലക്കുറവുണ്ടാകും.
ഓണച്ചന്തകളിൽ അഞ്ച്‌കിലോ അരിവീതം സബ്‌സിഡി നിരക്കിൽ ലഭിക്കും. ജയ, കുറുവ എന്നിവ കിലോയ്‌ക്ക് 25 രൂപവീതവും കുത്തരി 24 രൂപയ്‌ക്കും പച്ചരി 23 രൂപയ്‌ക്കും ലഭിക്കും. പഞ്ചസാര കിലോ 22 രൂപ, വെളിച്ചെണ്ണ അരലിറ്റർ– 46, ചെറുപയർ– 74, കടല – 43, ഉഴുന്ന്– 66, വൻപയർ– 45, തുവരപ്പരിപ്പ്– 65, മുളക്– 75, മല്ലി-- 79 രൂപ എന്നിങ്ങനെയാണ് വില.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.






