HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി പീരുമേട്ടിൽ ദേവാലയത്തിൽ മോഷണം; നേർച്ചപ്പെട്ടി കുത്തിത്തുറന്ന് പണം കവർന്നു.

പീരുമേട് സെന്റ് തോമസ് ഓർത്തഡോക്സ് സിറിയൻ ദേവാലയത്തിൽ മോഷണം

പീരുമേട് സെന്റ് തോമസ് ഓർത്തഡോക്സ് സിറിയൻ ദേവാലയത്തിൽ മോഷണം. കഴിഞ്ഞ രാത്രിയിലാണ് നേർച്ച പെട്ടിതകർത്ത് മോഷ്ട്ടാക്കൾ പണം അപഹരിച്ചത്. 

Also Read:  ഹൈറേഞ്ചിൽ വ്യജരേഖ ചമച്ച് റവന്യു ഭൂമി വനഭൂമിയാക്കാന്‍ ശ്രമിച്ച വനം ഉദ്യോഗസ്ഥർക്കെതിരെ പരാതിയുമായി വണ്ടന്മേട് കാര്‍ഡമം ഗ്രോവേഴ്‌സ് അസോസിയേഷന്‍. കര്‍ഷകരെ വ്യാജരേഖ ചമച്ച് വനം വകുപ്പ് ദ്രോഹിക്കുകയും കള്ളക്കേസുകള്‍ എടുക്കുകയും ചെയ്തതിന്‍റെ രേഖകള്‍ പുറത്ത്.

രാവിലെ കുരിശടിയിൽ പ്രാർത്ഥിക്കാൻ എത്തിയ ആളുകളാണ് നേർച്ചപ്പെട്ടി തകർത്തതായി കണ്ടത്ത്. തുടർന്ന് നടത്തിയ പരിശോധനയിൽ ദേവാലയത്തിന്റെ പിൻവാതിൽ തകർത്തതായും പള്ളിക്കുള്ളിൽ സ്ഥാപിച്ചിരുന്ന നേർച്ച പെട്ടി തകർത്ത് പണം അപഹരിച്ചതായും കണ്ടെത്തി. അതേസമയം മുൻപും ദേവാലയത്തിൽ മോഷണശ്രമം നടന്നതായി ദേവാലയ അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ പീരുമേട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS