HONESTY NEWS ADS

കുട്ടിക്കാനം വളഞ്ഞാങ്ങാനത്തിന് സമീപം പാറ അടർന്ന് വീണ് കാറിന് മുകളിൽ പതിച്ചു; ഒരാൾ മരണപ്പെട്ടു, 5 പേർക്ക് പരിക്ക്

കുട്ടിക്കാനം വളഞ്ഞാങ്ങാനത്തിന് സമീപം പാറ അടർന്ന് വീണ് കാറിന് മുകളിൽ പതിച്ചു; ഒരാൾ മരണപ്പെട്ടു, 5 പേർക്ക് പരിക്ക്

വളഞ്ഞാങ്ങാനത്തിന് സമീപം പാറ അടർന്ന് വീണ് കാറിന് മുകളിൽ പതിച്ച് ഒരാൾ മരണപ്പെട്ടു. ഇടുക്കി ഉപ്പുതറ സ്വദേശിനി സോമിനി(67)യെന്ന് വിളിക്കുന്ന സൗദാമിനിയാണ് മരണപ്പെട്ടത്. 

Also Read:  ആലപ്പുഴ പുന്നമട കായലിൽ നെഹ്റു ട്രോഫി വള്ളംകളി കാണാനെത്തിയ യുവാവ് മുങ്ങി മരിച്ചു; മരണപ്പെട്ടത് ഇടുക്കി പീരുമേട് സ്വദേശി.

ഇന്ന് വൈകുന്നേരമായിരുന്നു അപകടം. പാഞ്ചാലിമേട് കണ്ട് തിരികെ വരുന്ന വഴി കുട്ടികാനത്തിന് താഴെ വളഞ്ഞങ്ങാനം വളവിൽ റോഡ് അരികിൽ കാർ നിർത്തിയിട്ടു. ഈ സമയം റോഡരുകിലെ തിട്ടയും പാറയും ഇടിഞ്ഞ് കാറിൻറെ മുകളിലേക്ക് പതിക്കുകയായിരുന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. 

കമ്പംമെട്ട് പോലീസ് സ്റ്റേഷനിലെ സിപിഒ വിപിനും ഭാര്യ അനിഷ്ക, ഭാര്യാമാതാവ് ഷീല, കുട്ടികളായ ലക്ഷ്യ എട്ടു മാസം,ആദവ്(5) സഹായിയായ സോമിനി എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഗുരുതരപരിക്കേറ്റ  സോമിനി മരണപ്പെട്ടു. അപകടത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ 5 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ  പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS