
തൊടുപുഴ നിയന്ത്രണം വിട്ട കാർ രണ്ട് ഓട്ടോറിക്ഷകളിലും ഒരു കാരവനിലും ഇടിച്ച് കയറി. അപകടത്തിൽ ഓട്ടോറിക്ഷകളിലെ യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ തൊടുപുഴ - മൂവാറ്റുപുഴ റൂട്ടിലെ വെങ്ങല്ലൂരിന് സമീപമായിരുന്നു അപകടം.
പാലായിലെ ജോലി സ്ഥലത്ത് നിന്നും വീട്ടിലേക്ക് മടങ്ങിയ കദളിക്കാട് സ്വദേശി ജിബിൻ ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഇറക്കത്തിൽ നിയന്ത്രണം നഷ്ട്ടപ്പെട്ട കാർ എതിർദിശയിൽ വന്ന രണ്ട് ഓട്ടോറിക്ഷകളിലേക്കും സമീപത്ത് പാർക്ക് ചെയ്തിരുന്ന കാരവാനിലേക്കും ഇടിച്ച് കയറുകയായിരുന്നു. കാറും ഓട്ടോറിക്ഷകളും റോഡിൽ വട്ടം മറിഞ്ഞു. സംഭവം കണ്ട് ഓടിയെത്തിയവർ പരിക്കേറ്റവരെ വെങ്ങല്ലൂരിലേയും തൊടുപുഴയിലേയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മൂന്ന് വാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.