HONESTY NEWS ADS

ആലപ്പുഴ പുന്നമട കായലിൽ നെഹ്റു ട്രോഫി വള്ളംകളി കാണാനെത്തിയ യുവാവ് മുങ്ങി മരിച്ചു; മരണപ്പെട്ടത് ഇടുക്കി പീരുമേട് സ്വദേശി.

ഇടുക്കി: പുന്നമട കായലിൽ നെഹ്റു ട്രോഫി വള്ളംകളി കാണാനെത്തിയ യുവാവ് മുങ്ങി മരിച്ചു; മരണപ്പെട്ടത് ഇടുക്കി പീരുമേട് സ്വദേശി.

നെഹ്റു ട്രോഫി വള്ളംകളി കാണാനെത്തിയ പീരുമേട് സ്വദേശി പുന്നമടക്കായലിൽ വീണു മരിച്ചു. പീരുമേട് പള്ളിക്കുന്ന് പോത്തുപാറ നീരൊഴുക്കിൽ എസ്. രഞ്ജിത്താണ് (24) മരിച്ചത്. സ്റ്റാർട്ടിങ് പോയിന്റിൽ ബോട്ട് ജെട്ടിക്കു സമീപം ഇന്നലെ വൈകിട്ട് 3.40ന് ആയിരുന്നു അപകടം. 

Also Read:  മറയൂരിൽ കുടുംബാംഗങ്ങളെ അപായപ്പെടുത്തി മോഷണം നടത്താൻ ശ്രമം; കൊടുംകുറ്റവാളികളായ നാലംഗ സംഘം പിടിയില്‍.

മത്സര വള്ളംകളി നടക്കുന്നതിനിടെ ആവേശത്തിൽ കായലിലേക്കു ചാടിയിറങ്ങുകയായിരുന്നു. ശക്തമായ ഒഴുക്കിൽപെട്ട രഞ്ജിത്തിനെ അഗ്നിരക്ഷാസേന ചേർത്തല സ്റ്റേഷൻ അസിസ്റ്റന്റ് ഓഫിസറും സ്കൂബ അംഗവുമായ ആർ മധുവും തകഴി സ്റ്റേഷനിലെ ഫയർ ആൻഡ് റെസ്ക്യു ഡ്രൈവർ യു.സുമേഷും ചേർന്നു മുങ്ങിയെടുത്ത് ജനറൽ ആശുപ്രതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ജ്യേഷ്ഠനും സുഹൃത്തുക്കൾക്കും ഒപ്പമാണ് രഞ്ജിത്ത് വള്ളംകളി കാണാനെത്തിയത്. കുമളിയിലെ സ്വകാര്യ കലാകേന്ദ്രത്തിൽ കഥകളി നടനാണ് മരണപ്പെട്ട രഞ്ജിത്ത്. പോലീസ് നടപടികൾക്കു ശേഷം മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ. 

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.

HAVEN FASHION DESIGN




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS