
വര്‍ക്ക് ഷോപ്പ് ഉടമയായ കോട്ടക്കുളം സതീശന്‍റെ വീടിന്‍റെ വാതില്‍ തകര്‍ത്ത് വീടിനൂള്ളില്‍ കയറി കിടപ്പുമുറിയുടെ വാതില്‍ തകര്‍ക്കുകയും വീട്ടുകാരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലും മറയൂര്‍ പത്തടിപ്പാലം പുഷ്പാംഗദന്‍റെ വീട്ടില്‍നിന്നു നായ്കുട്ടികളെ മോഷണം നടത്തിയ കേസിലുമായി കഴിഞ്ഞ 12ന് മറയുരില്‍നിന്നാണ് ബാലമുരുകൻ ഉള്‍പ്പെട്ട നാലംഗ സംഘത്തെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടിയത്. ഇവരെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.
കേസിന്‍റെ തുടരന്വേഷണത്തിനായി പ്രതിയായ ബാലമുരുകനെ അഞ്ചു ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. മറയൂര്‍ എസ്‌ഐ അശോക് കുമാറിന്‍റെ നേതൃത്വത്തിലുള്ള പോലിസ് സംഘം പ്രതിയുമായി തമിഴ്നാട്ടിലെ തിരുനെല്‍വേലിയിലെ അന്വേഷണത്തിനു ശേഷം തിരികെ വരുന്നതിനിടെയാണ് ഇയാള്‍ രക്ഷപ്പെട്ടത്.
കൊടൈ റോഡിലെ ടോള്‍ ഗേറ്റിനു സമീപത്തെ ടോയ്‌ലറ്റില്‍ എത്തിച്ചപ്പോഴാണ് പോലീസ് സംഘത്തെ വെട്ടിച്ചു ബാലമുരുകൻ കടന്നത്. സംഭവത്തെത്തുടര്‍ന്ന് മറയൂര്‍ പോലീസ് തമിഴ്നാട് അമ്മനയ്ക്കന്നൂര്‍ പോലീസില്‍ പരാതി നല്‍കി. പ്രതിക്കായി വ്യാപക തെരച്ചില്‍ ആരംഭിച്ചു. തമിഴ്നാട്ടില്‍ കൊലപാതകം, കവര്‍ച്ച, മോഷണം, ആക്രമണം ഉള്‍പ്പെടെ 52 കേസുകളില്‍ പ്രതിയാണ് മുപ്പടാതി അമ്മൻ കോവില്‍ സ്ടീറ്റ് സ്വദേശിയായ ബാലമുരുകൻ.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.