HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

നടൻ ബാലയ്‌ക്കെതിരെ മുൻ ഭാര്യ; ‘എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി അയാളും കുടുംബവും’

ചലച്ചിത്രതാരം ബാലക്കെതിരെ ആരോപണങ്ങളുമായി മുന്‍ ഭാര്യ ഡോ എലിസബത്ത് ഉദയന്‍

ചലച്ചിത്രതാരം ബാലക്കെതിരെ ആരോപണങ്ങളുമായി മുന്‍ ഭാര്യ ഡോ എലിസബത്ത് ഉദയന്‍. ആശുപത്രി കിടക്കയില്‍ നിന്നാണ് ഫേസ്ബുക്കിലൂടെ വീഡിയോ പങ്കുവെച്ചത്. കേസുകളില്‍ കുരുക്കി, മരിക്കുന്നതിന് മുമ്പെങ്കിലും നീതികിട്ടുമോ എന്നും അവർ വിഡിയോയിൽ ചോദിക്കുന്നു. താന്‍ മരിച്ചാല്‍ ഉത്തരവാദി ബാലയും കുടുംബവുമെന്നും എലിസബത്ത് ഉദയന്‍ പറഞ്ഞു. ഫേസ്ബുക്കിലാണ് വീഡിയോ പങ്കുവെച്ചത്. മൂക്കില്‍ ട്യൂബ് ഘടിപ്പിച്ച നിലയിലാണ് എലിസബത്തുള്ളത്.


എനിക്കും കുടുംബത്തിനും എതിരെ അപകീർത്തികരമായ പരാമർശങ്ങള്‍ നടത്തുന്നു. ബാല തന്നെ വിവാഹം കഴിച്ചിട്ടില്ലെന്ന് പ്രചരിപ്പിച്ചു. താന്‍ മരിച്ചു കഴിഞ്ഞാലും നീതി ലഭിക്കില്ലെന്നും ഇങ്ങനെ ഒരു വിഡിയോ പങ്കുവെച്ചാല്‍ ഇനി എന്താണ് സംഭവിക്കുക എന്ന് അറിയില്ലെന്നും വീഡിയോയില്‍ എലിസബത്ത് പറഞ്ഞു. മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി തന്റെ പരാതി അവഗണിക്കപ്പെട്ടെന്നും ഡോ.എലിസബത്ത് ഉദയന്‍ പറഞ്ഞു. കാശുള്ളവനും വലിയ നിലയിലുള്ള ആളുകള്‍ക്കുമാണ് നീതി ലഭിക്കുകയുള്ളൂ എന്ന് മനസിലായെന്നും വിഡിയോയില്‍ എലിസബത്ത് പറയുന്നു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA