HONESTY NEWS ADS

തൊഴുത്തില്‍ നിന്ന് അഴിഞ്ഞുപോയി; പശുവിനെ പിടിക്കുന്നതിനിടയില്‍ ഓലിയില്‍ വീണു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ഇടുക്കി: പശുവിനോടൊപ്പം ഓലിയില്‍  വീണ് വീട്ടമ്മ മരിച്ചു

തൊഴുത്തില്‍ നിന്ന് അഴിഞ്ഞുപോയ പശുവിനെ പിടിക്കുന്നതിനിടയില്‍ പശുവിനോടൊപ്പം ഓലിയില്‍  (ചെറിയ കിണര്‍) വീണ് വീട്ടമ്മ മരിച്ചു. ഇടുക്കി കരുണപുരം വയലാര്‍ നഗര്‍ സ്വദേശി ഉഷയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 3.30 ഓടെയായിരുന്നു അപകടം. കറക്കുന്നതിനായി തൊഴുത്തില്‍ നിന്ന് അഴിക്കുന്നതിനിടെയാണ് പശു കുതറിയോടിയത്. പശുവിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ തൊഴുത്തിനോട് ചേര്‍ന്നുള്ള ചെറിയ കിണറിലേക്ക് ഉഷ വീഴുകയായിരുന്നു.

Also Read:  കട്ടപ്പനയ്ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നും കഞ്ചാവ് ചെടികൾ കണ്ടെത്തി; ഒരാൾ അറസ്റ്റിൽ.

ഉഷയുടെ ദേഹത്തേക്കാണ് പശു വീണത്. ഉഷയെ കാണാതായതോടെ ഭര്‍ത്താവ് നടത്തിയ തെരച്ചിലിലാണ് ചെറിയ കിണറ്റില്‍ ഇവരെ കണ്ടെത്തിയത്. ഉടന്‍ തന്നെ അയല്‍വാസികളെ വിളിച്ചു വരുത്തി ജെസിബി ഉപയോഗിച്ച്‌ പശുവിനെ മാറ്റിയ ശേഷം വീട്ടമ്മയെ പുറത്തെടുക്കുകയായിരുന്നു. ഉടന്‍ തന്നെ ചേറ്റുകുഴിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ശേഷം കട്ടപ്പനയിലേക്ക് മാറ്റി. ഇവിടെ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.

HAVEN FASHION DESIGN


SUNRISE AUTOMOBILES KATTAPPANA



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS