
ഇടുക്കി രാജകുമാരിക്ക് സമീപം നടുമറ്റത്തുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരണപ്പെട്ടു. രാജകുമാരി കുരുവി ളാസിറ്റി സ്വദേശിനി പന്തുതലക്കൽ വത്സ(60) യാണ് മരണപ്പെട്ടത്. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്.
Also Read: ഏലയ്ക്ക @ 2000; ചെടിയടക്കം പിഴുത് മോഷണം, ആശങ്കയില്‍ കർഷകർ.
ഇന്ന് വൈകുന്നേരം 5 മണിയോടെ ആയിരുന്നു അപകടം. തൊടുപുഴയിലെ ആശുപത്രിയിൽ പോയി തിരികെ വീട്ടിലേയ്ക്ക് മടക്കുന്നതിനിടെ രാജകുമാരി നടുമറ്റത്തിന് സമീപം എത്തിയപ്പോൾ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ മരത്തിലിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ പ്രാഥമിക ചികിത്സ നൽകിയശേഷം വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴയിലേക്ക് മാറ്റി. എന്നാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരപരിക്കേറ്റ വത്സയുടെ ജീവൻ രക്ഷിക്കാനായില്ല.
വാഹനത്തിൽ വത്സ ഉൾപ്പെടെ അഞ്ചു പേരാണ് സഞ്ചരിച്ചിരുന്നത്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന വത്സയുടെ മൃതദേഹം നാളെ പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.