
മാങ്കുളം പാമ്പുംകയത്ത് വ്യാഴാഴ്ച വൈകിട്ടുണ്ടായ കനത്ത കാറ്റിലും മഴയിലും തകര്‍ന്ന വീട് മണിക്കൂറുകള്‍ക്കുള്ളില്‍ വാസയോഗ്യമാക്കി മാങ്കുളത്തെ ഡ്രൈവര്‍മാരുടെ കൂട്ടായ്മ. മാങ്കുളം ഡ്രൈവേഴ്‌സ് വെല്‍ഫയര്‍ സൊസൈറ്റി അംഗങ്ങളും നാട്ടുകാരും ചേർന്നാണ് പ്രവര്‍ത്തനങ്ങൾ നടത്തിയത്.
അമ്പലത്തിങ്കല്‍ ആനന്ദിന്റെ ഉടമസ്ഥതയിലുള്ള വീടിനാണ് നാശനഷ്ടം സംഭവിച്ചത്. മല്ലികശ്ശേരില്‍ കുര്യാച്ചനും ഭാര്യ മേരിയും ഈ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. തകര ഷീറ്റ് മേഞ്ഞിരുന്ന വീടിന്റെ മേല്‍ക്കൂരയാകെ കാറ്റ് തകര്‍ത്തിരുന്നു. കാറ്റിനൊപ്പം കനത്ത മഴയും പെയ്തിരുന്നതിനാല്‍ വീട്ടിലുണ്ടായിരുന്ന വസ്തുവകകള്‍ പൂര്‍ണ്ണമായി നനഞ്ഞു നാശനഷ്ടം സംഭവിച്ചു.
മാങ്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബിൻ ജോസഫ്, സംഘടനയുടെ ഭാരവാഹികളായ നിതിൻ പീറ്റര്‍, പാറയില്‍ അലക്‌സ് എന്നിവര്‍ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.