
08/0/2023 08.00 PM
സംവിധായകന്‍ സിദ്ദിഖിനെതിരെ വ്യാജവാര്‍ത്തയുമായി സോഷ്യല്‍ മീഡിയ. സിദ്ദിഖ് മരിച്ചുവെന്ന തരത്തിലുള്ള പ്രചരണമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഈ വാര്‍ത്ത നിഷേധിച്ച് അദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. അദേഹത്തിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്.
ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന സംവിധായകൻ സിദ്ദിഖിനെ കാണാൻ മേജർ രവിയെത്തി. അദ്ദേഹം കൊച്ചി അമൃത ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.കാണാൻ സാധിച്ചില്ലെന്നും ആരോഗ്യാവസ്ഥയെക്കുറിച്ച് ആശുപത്രി മാനേജറുമായി സംസാരിച്ചുവെന്നും മേജർ രവി മാധ്യമങ്ങളോടു പറഞ്ഞു.
Also Read: ഇടുക്കി ജില്ലയിലേക്ക് 'ആശ്വാസം' പദ്ധതിയുമായി നടന്‍ മമ്മൂട്ടി.
'ശ്വാസമെടുക്കാൻ തടസ്സമുണ്ട്. ക്രിയാറ്റിനും കൂടിയിട്ടുണ്ട്. ക്രിട്ടിക്കൽ ഐസിയുവിലാണ് അദ്ദേഹം ഉള്ളത്. അതുകൊണ്ട് കാണാൻ പറ്റിയില്ല. മൂന്ന് ദിവസം മുൻപ് റൂമിൽ തിരിച്ചു വന്നതാണ്. അപ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. അതാണ് ആരോഗ്യം മോശമാകാൻ കാരണം. മൂന്ന് മാസം മുൻപ് ഒരു പരിപാടിക്കിടെ അദ്ദേഹത്തെ കണ്ടിരുന്നു. ഡോക്ടർമാർ അദ്ദേഹത്തിന്റെ കുടുംബത്തോട് സംസാരിക്കുന്നുണ്ട്. ബാക്കി നമുക്ക് പ്രാർഥിക്കാമെന്നേ പറയാൻ പറ്റൂ'-മേജർ രവി വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.






