HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

മണല്‍ കയറ്റിക്കൊണ്ടുപോയ ലോറി ഡ്രൈവറില്‍നിന്ന് കൈക്കൂലി വാങ്ങി; ഇടുക്കി കളക്ടറേറ്റിലെ മുൻക്ലാര്‍ക്കിന് 2 വര്‍ഷം തടവ്.

കൈക്കൂലി വാങ്ങി; ഇടുക്കി കളക്ടറേറ്റിലെ മുൻക്ലാര്‍ക്കിന് 2വര്‍ഷം തടവ്.

കൈക്കൂലിക്കേസില്‍ പിടിയിലായ ഇടുക്കി കളക്ടറേറ്റിലെ മുൻ ക്ലാര്‍ക്ക് എസ്. സോവിരാജിനെ മൂവാറ്റുപുഴ വിജിലൻസ് കോടതി രണ്ടുവര്‍ഷത്തെ തടവിനും 10,000രൂപ പിഴയൊടുക്കാനും ശിക്ഷിച്ചു.2007ല്‍ മണല്‍ കയറ്റിക്കൊണ്ടുപോയ ലോറി ഡ്രൈവറില്‍നിന്ന് കൈക്കൂലി വാങ്ങിയ കേസിലാണ് ശിക്ഷ.

Also Read:  ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (13 - ഒക്ടോബർ - 2023- വെള്ളി).

അനധികൃത മണല്‍കടത്ത് തടയുന്നതിനുള്ള കളക്ടറേറ്റിലെ സ്പെഷ്യല്‍ സ്ക്വാഡ് അംഗമായിരുന്ന സോവിരാജ് പാസുള്ള മണലുമായി വന്ന ലോറി തടഞ്ഞുനിറുത്തി ഡ്രൈവറുടെ ലൈസൻസ് വാങ്ങിവയ്ക്കുകയും ഇത് തിരികെ നല്‍കുന്നതിന് 20,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തു. ഈ തുക നല്കിയാല്‍ പാസില്ലാതെ മണല്‍ കടത്താൻ സഹായിക്കാമെന്നും വാഗ്ദാനംനല്കി. എന്നാല്‍ അത്രയും തുക നല്കാൻ നിവൃത്തിയില്ലെന്ന് അറിയിച്ചപ്പോള്‍ 9000 ആയി കുറച്ചു. 

SBI HOME LOANS

അതില്‍ ആദ്യഗഡുവായി 4000രൂപ ഉടൻ  നല്കി. ബാക്കി തുക നല്‍കുന്നതിന് മുൻപ് ലോറി ഡ്രൈവര്‍ ഇടുക്കി വിജിലൻസ് ഡിവൈ.എസ്.പിക്ക് പരാതി നല്കുകയായിരുന്നു. കെണിയൊരുക്കിയ വിജിലൻസ് സംഘം പൈനാവില്‍വച്ച്‌ സോവിരാജിനെ അറസ്റ്റുചെയ്തു. ഇടുക്കി വിജിലൻസ് മുൻ ഡിവൈ.എസ്.പി പി.ടി.കൃഷ്ണൻകുട്ടിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വി.എ. സരിത ഹാജരായി.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.

HAVEN FASHION DESIGN


SUNRISE AUTOMOBILES KATTAPPANA



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS