HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കിയില്‍ ശക്തമായ മഴ; വീടുതകര്‍ന്നു, ആളപായമില്ല.

ഇടുക്കിയില്‍ ശക്തമായ മഴ; വീടുതകര്‍ന്നു, ആളപായമില്ല.

ഇടുക്കി കാഞ്ചിയാറിൽ ശക്തമായ മഴയിൽ വീടുതകർന്നു. കോഴിമല സ്വദേശി സുമേഷ് ഫിലിപ്പിന്റെ വീടാണ് തകർന്നത്. വീട് ഇടിയുന്നത് കണ്ട സുമേഷും ഭാര്യയും കുട്ടികളുമായി ഓടി രക്ഷപ്പെട്ടതിനാൽ ആളപായം ഒഴിവായി. അടുക്കള ഇടിയുന്നത് കണ്ട് മൂന്നര വയസും ഒന്നര വയസും പ്രായമുള്ള കുഞ്ഞുങ്ങളുമായി ഇവർ പുറത്തേക്ക് ഓടുകയായിരുന്നു. മഴയിൽ വീട് പൂർണമായും തകർന്നു. തുടർന്ന് ഇവർ സമീപത്തെ ഷെഡിലേക്ക് താൽകാലികമായി താമസം മാറി. മഴ തുടരുന്നതിനാൽ ഇവരെ ഉടൻ തന്നെ പുനരധിവസിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Also Read:  ഇടുക്കി അടിമാലിക്ക് സമീപം വാഹനാപകടം; നിയന്ത്രണം നഷ്ട്ടപ്പെട്ട പിക്കപ്പ്‌ വാൻ മറിഞ്ഞു, ഒരാൾ മരണപ്പെട്ടു.

അതേസമയം സംസ്ഥാനത്ത് രണ്ടുദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അഞ്ച് ജില്ലകളിൽ യെലോ അലർട് നിലവിലുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഉയർന്ന തിരമാലകൾ, ഇടിമിന്നൽ എന്നിവക്കുള്ള ജാഗ്രതാ നിർദേശവും നിലവിലുണ്ട്.

SBI HOME LOANS

 കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ മൂന്ന് ദിവസവും രാത്രി മലയോര മേഖലയിൽ പെയ്ത കനത്തമഴയിൽ മണ്ണിടിഞ്ഞും മരം കടപുഴകി വീണും നാശനഷ്ടങ്ങളുണ്ടായി. മഴ മുന്നറിയിപ്പിനെ തുടർന്ന് ദുരന്തങ്ങൾ തടയുന്നതിനായി ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.

HAVEN FASHION DESIGN


SUNRISE AUTOMOBILES KATTAPPANA



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS