
കുണ്ടള മൂന്നാർ എസ്റ്റേറ്റ് റോഡിൽ ഇറങ്ങിയ പടയപ്പ ആളുകളെ തടഞ്ഞു. കാട് കയറാതെ പടയപ്പ കുണ്ടള എസ്റ്റേറ്റിൽ തുടരുകയാണ്. നാട്ടുകാർ ഓടിക്കാൻ ശ്രമിച്ചിട്ടും ജനവാസ മേഖലയിൽ തന്നെ തമ്പടിച്ചിരിക്കുകയാണ് പടയപ്പ.
തേയിലത്തോട്ടത്തില്‍നിന്ന് വനത്തിലേക്കു മടങ്ങാന്‍ ശ്രമിച്ച കാട്ടാനയെ വിനോദയാത്രയ്ക്കെത്തിയ യുവാക്കള്‍ പിന്നാലെ എത്തി പ്രകോപിക്കുന്ന രംഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുംവിധമായിരുന്നു ചെറുപ്പക്കാരുടെ പെരുമാറ്റം. ആനയുടെ സമീപം ചെന്ന് വലിയ ബഹളം ഉണ്ടാക്കുകയായിരുന്നു.
ശല്യമുണ്ടാക്കാതെ കാടു കയറാന്‍ ശ്രമിക്കുന്ന കൊമ്പൻമാരെ പ്രകോപിപ്പിച്ചശേഷം സ്ഥലംവിടുന്നവര്‍ക്കു പിന്നാലെ ഇതുവഴി എത്തുന്നവര്‍ക്കാണ് ആനയുടെ ആക്രമണം നേരിടേണ്ടിവരുന്നത്. ആനയ്ക്കു സമീപം ചെന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്ന പ്രവണതയും ഭീഷണി ഉയര്‍ത്തുകയാണ്.
മൂന്നാർ മറയൂർ റോഡിൽ കന്നിമല, നയമക്കാട് എസ്റ്റേറ്റ് ഭാഗത്താണ് പടയപ്പയെ സാധാരണ കണ്ടുവന്നത്. എന്നാൽ സമീപ നാളുകമായി ടോപ് സ്റ്റേഷനിലേക്കുള്ള വഴിയിൽ ചെണ്ടുവരൈ, എല്ലപ്പെട്ടി തുടങ്ങിയ എസ്റ്റേറ്റ് ഭാഗങ്ങളിൽ പടയപ്പ എത്തിയിരുന്നു. രണ്ടാഴ്ചമുമ്പ് സൈലൻറ് വാലി എസ്റ്റേറ്റിലിറങ്ങിയ പടയപ്പ റേഷൻകട തകർത്തിരുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.








