
ഇടുക്കി ജില്ലയിലെ വിവിധയിടങ്ങളില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. അടിമാലിയിലും മൂന്നാറിലുമുണ്ടായ ആക്രമണങ്ങളില്‍ കാട്ടാനകള്‍ കൃഷിയും നേഷൻകടയും ആക്രമിച്ചു
Also Read: കാട് കയറാതെ പടയപ്പ; കാട്ടാനയെ പ്രകോപിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്.
ഇടുക്കി ജില്ലയിലെ ജനവാസമേഖലയില്‍ കാട്ടാനകള്‍ ഇറങ്ങുന്നത് പതിവായതോടെ ഭീതിയിലാണ് ജനങ്ങള്‍. കഴിഞ്ഞ ദിവസം രാത്രിയില്‍ അടിമാലി കല്ലാര്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനകള്‍ കൃഷി നശിപ്പിച്ച ശേഷമാണ് മടങ്ങിയത്. സെൻറ് ജൂഡ് ദേവാലയത്തിലെ തെങ്ങ് ആനകള്‍ കുത്തി മറിച്ചു. പുലര്‍ച്ചെ വരെ പ്രദേശത്ത് തമ്ബടിച്ച കാട്ടാനകള്‍ പിന്നീട് ജനവാസമേഖലയില്‍ നിന്നും പിന്‍വാങ്ങി.
മൂന്നാറിലെ ലാക്കാട് എസ്റ്റേറ്റിലും സമാനമായി കാട്ടാനക്കൂട്ടത്തിന്റെ ആക്രമണമുണ്ടായി. പുലര്‍ച്ചെ 3 മണിക്ക് എത്തിയ കാട്ടാനക്കൂട്ടം, റേഷൻകടയും പലചരക്ക് കടയും ആക്രമിച്ചു. മണിക്കൂറുകള്‍ എസ്റ്റേറ്റില്‍ സഞ്ചരിച്ച ശേഷം ഒടുവില്‍ കാട്ടാനകള്‍ കാടുകയറി. ഇതിനുമുമ്ബ് കാട്ടാന പടയപ്പയും ഇതേ റേഷൻകട ആക്രമിച്ച് തകര്‍ത്തിരുന്നു. കാട്ടാനപ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെയും എസ്റ്റേറ്റ് തൊഴിലാളികളുടെയും ആവശ്യം.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.








