HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ശബരിമല തീർത്ഥാടകർക്ക് ദുരിതം; കെഎസ്ആർടിസി ബസുകൾ പമ്പയിൽ പിടിച്ചിടുന്നു.

കെഎസ്ആർടിസി ബസുകൾ പമ്പയിൽ പിടിച്ചിടുന്നു

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടി കെഎസ്ആർടിസി ബസുകൾ പമ്പയിൽ പിടിച്ചിട്ടതോടെ, തീർത്ഥാടകർ പ്രതിസന്ധിയിൽ. തിരക്ക് നിയന്ത്രിക്കാനായി പൊലീസ് വഴിയിലും ബസുകൾ തടഞ്ഞിട്ടിരിക്കുകയാണ്. നിലയ്ക്കൽ-പമ്പ ചെയിൻ സർവീസിനെയും നിയന്ത്രണം ബാധിക്കുന്നതായാണ് വിവരം. 140 ബസുകളാണ് ചെയിൻ സർവീസിനുള്ളത്. ഇതും നിലയ്ക്കലിൽ പൊലീസ് പിടിച്ചിട്ടിരിക്കുകയാണ്. 

Also Read:  ഷൂ എറിഞ്ഞ കെഎസ് യു പ്രവർത്തകർക്കെതിരെ കേസ്; നരഹത്യ കുറ്റമടക്കം ചുമത്തി എഫ്ഐആർ.

10 മിനിറ്റിൽ ഒരു ബസ് എന്ന രീതിയിൽ നിലയ്ക്കൽ നിന്നും പമ്പയ്ക്കു വിടാനാണ് നിലവിലെ തീരുമാനം. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ക്രമീകരണമെന്നാണ് പൊലീസ് വിശദീകരണം. ഇത് മൂലം  നിലയ്ക്കലിലും പമ്പയിലും തീർത്ഥാടകർ മണിക്കൂറുകളോളം ബസ് കാത്തു നിൽക്കണം.200 ഓളം ബസുകളാണ് ശബരിമല പാതയിൽ കെഎസ്ആർടിസി സർവീസ് നടത്തുന്നത്. എന്നാൽ നിലക്കൽ -പമ്പ സർവീസ് കൃത്യമായി നടത്താൻ പറ്റുന്നില്ലെന്നാണ് കെഎസ്ആർടിസി അധികൃതരും വിശദീകരിക്കുന്നത്.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.


SUNRISE AUTOMOBILES KATTAPPANA




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS