HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

മൂന്നാറിലെത്തുന്ന സ്ത്രീ സഞ്ചാരികള്‍ക്ക് സുരക്ഷിത താമസം; പള്ളിവാസൽ പഞ്ചായത്തിൽ ഷീ ലോഡ്ജ് നിർമാണം പുരോഗമിക്കുന്നു.

പള്ളിവാസൽ പഞ്ചായത്തിൽ ഷീ ലോഡ്ജ് നിർമാണം പുരോഗമിക്കുന്നു.

മൂന്നാറിലെത്തുന്ന സഞ്ചാരികളായ സ്ത്രീകൾക്ക് സുരക്ഷിത താമസസൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ പള്ളിവാസൽ പഞ്ചായത്തിൽ ഷീ ലോഡ്ജ് നിർമാണം പുരോഗമിക്കുന്നു. പഞ്ചായത്തിനോട് ചേർന്നുള്ള സ്ഥലത്ത് തനത് ഫണ്ട് ഉപയോഗിച്ചാണ് നിർമാണം നടത്തുന്നത്.

Also Read:  ഷൂ എറിഞ്ഞ കെഎസ് യു പ്രവർത്തകർക്കെതിരെ കേസ്; നരഹത്യ കുറ്റമടക്കം ചുമത്തി എഫ്ഐആർ.

ഒരുകോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കെട്ടിടത്തിൻ്റെ നിർമാണം അവസാനഘട്ടത്തിലേക്ക് അടുക്കുകയാണ്. ജില്ലയിലെ ആദ്യ ഷീ ലോഡ്‌ജ് ആണ് പള്ളിവാസിലിൽ ഉയരുന്നത്. 12 മുറികളും ഭക്ഷണശാലയും കോൺഫറൻസ് ഹാളും ഉൾപ്പെടെ മൂന്ന് നിലകളിലായാണ് ഷീ ലോഡ്ജിന്റെ നിർമാണം പൂർത്തിയാക്കുന്നത്.

രണ്ടാംമൈൽ വ്യൂ പോയിന്റിന്റെ സൗന്ദര്യം ആസ്വദിക്കത്തക്ക വിധത്തിലാണ് നിർമാണം നടത്തിയിരിക്കുന്നത്. ഷീ ലോഡ്‌ജ് സൗകര്യമൊരുങ്ങുന്നതോടെ മിതമായി നിരക്കിൽ താമസസൗകര്യം ലഭ്യമാക്കി മൂന്നാറിൽ എത്തുന്ന സ്ത്രീകൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ ആകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. പ്രതീഷ് കുമാർ പറഞ്ഞു. ടൂറിസം സാധ്യതകൾ മുതലാക്കി വികസനത്തിന്റെ പുതിയ മാതൃകകൾ തീർത്തതാണ് പള്ളിവാസൽ മുന്നോട്ടുപോകുന്നത്.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.


SUNRISE AUTOMOBILES KATTAPPANA




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS