HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി രാജകുമാരിയ്ക്ക് സമീപം വാഹനാപകടം; ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ചു, യുവാവിന് ഗുരുതര പരിക്ക്.

ഇടുക്കി: രാജകുമാരിയ്ക്ക് സമീപം വാഹനാപകടം; ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ചു, യുവാവിന് ഗുരുതര പരിക്ക്

രാജകുമാരിയ്ക്ക് സമീപം പന്നിയാർ ജംഗ്‌ഷനിൽ കാറും ലോറിയും കൂട്ടിയിടിച്ചു. അപകടത്തിൽ കാർ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു.  ഇടുക്കി രാജകുമാരി സ്വദേശിയായ മങ്ങാട്ട് ജസ്റ്റിൻ ബേബിക്കാണ് പരിക്കേറ്റത്. 

Also Read:  വണ്ടിപ്പെരിയാർ കൊലപാതക കേസിൽ കുറ്റവിമുക്തനായ അർജുൻ റിപ്പോർട്ടറിന്റെ ക്ലോസ് എൻകൗണ്ടറിൽ ഡോക്ടർ അരുൺ കുമാറിനോടൊപ്പം... ചോദ്യങ്ങളും ഉത്തരങ്ങളും...കാണാം വീഡിയോ.

ഇന്ന് രാവിലെ 9 മണിയോടെ ആയിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്നും വളം കയറ്റി വന്ന ലോറിയുമായാണ് കാർ കൂട്ടിയിടിച്ചത്. രാജകുമാരി ഭാഗത്ത് നിന്നും എത്തിയ കാർ നിയന്ത്രണം നഷ്ട്ടപ്പെട്ട് ലോറിയിൽ ഇടിക്കുകയായിരുന്നുവെന്നാണ്  ദൃക്‌സാക്ഷികൾ വ്യക്തമാക്കുന്നത്. ഗുരുത പരിക്കേറ്റ് വാഹനത്തിൽ കുടുങ്ങിയ ജസ്റ്റിനെ നാട്ടുകാരും മറ്റ് വാഹന യാത്രികരും ചേർന്ന് വാഹനം കുത്തിപ്പൊളിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റ ജസ്റ്റിനെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമീക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സക്കായി ഏറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS