HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

കേരളത്തിൽ പടരുന്നത് കൊവിഡ് ഒമിക്രോൺ വകഭേദം; ജെ എൻ വൺ സാന്നിധ്യവും കണ്ടെത്തി.

കൂടുതൽ പേരിലും പടരുന്നത് കൊവിഡ് ഒമിക്രോൺ വകഭേദമാണെന്ന് റിപ്പോര്‍ട്ട്.

കേരളത്തിൽ കൂടുതൽ പേരിലും പടരുന്നത് കൊവിഡ് ഒമിക്രോൺ വകഭേദമാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു മാസമായി കേരളത്തിലെ കൊവിഡ് കേസുകളിൽ വർധനവ് ഉണ്ടായിട്ടുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയർന്നതോടെയാണ് ഏതു വകഭേദമാണ് പടരുന്നതെന്ന് കണ്ടെത്താൻ പരിശോധന നടത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.

Also Read:  ഇടുക്കി രാജകുമാരിയ്ക്ക് സമീപം വാഹനാപകടം; ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ചു, യുവാവിന് ഗുരുതര പരിക്ക്.

പരിശോധനയില്‍ കേരളത്തിൽ ആദ്യമായി ജെ എൻ വൺ സാന്നിധ്യവും കണ്ടെത്തി. ബി എ ടു പോയിന്റ് എയ്റ്റ് സിക്സിന്റെ ഒരു വകഭേദം ആണ് ജെ എൻ വൺ. വളരെ വേഗത്തിൽ പടരുന്ന വകഭേദം ആണിത്. ഇതിന്റെ കൂടി സാന്നിധ്യം ആകാം കേരളത്തിൽ നിലവിൽ കൊവിഡ് കേസുകൾ ഉയരാൻ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

കാറ്റഗറി ബി അഥവാ കിടത്തി ചികിത്സ വേണ്ട കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ട്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുമായി എത്തുന്നവരാണ് കൂടുതലും. പ്രായമായവരിലും മറ്റ് രോഗങ്ങൾ ഉള്ളവരിലും ആണ് ഇപ്പോൾ കൊവിഡ് കേസുകൾ ഉയരുന്നത്. മാസ്ക് ഉപയോഗിക്കുന്നത് രോഗം പിടിപെടാനുള്ള സാധ്യത കുറയ്ക്കും.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.


SUNRISE AUTOMOBILES KATTAPPANA




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS