
സംസ്ഥാനത്ത് അരി വില കുതിച്ചുയർന്നു. മൂന്നാഴ്ചയ്ക്കിടെ ശരാശരി 10 രൂപ മുതൽ 15 രൂപയുടെ വരെ വർധനവാണ് അരിവിലയിൽ ഉണ്ടായത്. സാധാരണക്കാർ ആശ്രയിക്കുന്ന നാട്ടിൻപുറങ്ങളിലെ കടകളിൽ ആകട്ടെ 50 രൂപയായി ഒരു കിലോ അരിയുടെ കുറഞ്ഞ വില. വിളവെടുപ്പ് സീസൺ കഴിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് വ്യാപാരികൾ വ്യക്തമാക്കുന്നത്.
മൊത്ത വ്യാപാരത്തിൽ നിലവിൽ അരിയുടെ വില 47 രൂപ മുതൽ 65 രൂപ എന്ന നിരക്കിലും ചില്ലറ വ്യാപാരത്തിൽ വില 55 രൂപ മുതൽ 73 വരെയാണ്. കോല ബിരിയാണി അരിക്ക് 7 രൂപ വർദ്ധിച്ച് കിലോയ്ക്ക് 72 രൂപയാണ്, ആന്ധ്ര കുറുവയ്ക്ക് വിപണിയിൽ 42 രൂപ മുതൽ 59 വരെയും നിലവിൽ വർദ്ധിച്ചിട്ടുണ്ട്. വലിയ വില ലഭിക്കുന്ന അരി ഇനങ്ങളുടെ കൃഷിയിലേക്ക് കർഷകർ മാറിയതും, അരിയുടെ കയറ്റുമതി വർധിച്ചതുമാണ് വിലവർധനയ്ക്കിടയാക്കിയതെന്നും പറയപ്പെടുന്നു. അതേസമയം വില കുറയേണ്ട സീസണായിട്ടും അരി ഇനങ്ങളുടെ വിലകുറയാത്തത് ജനങ്ങളെ പ്രതിസന്ധിയിലാക്കുകയാണ്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.






