തൊടുപുഴ-പുളിയന്മല സംസ്ഥാനപാതയിൽ ഇടുക്കി ഡബിൾ കട്ടിംഗിന് സമീപം നിയന്ത്രണം നഷ്ട്ടപ്പെട്ട കണ്ടയ്‌നർ ലോറി 300 അടിയോളം താഴ്ച്ചയിലേക്ക് മറിഞ്ഞു. ലോറിയിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ഇയാൾ നിസ്സാരപരിക്കുകളോടെ രക്ഷപെട്ടു.
Also Read: ഇടുക്കിയിൽ മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ച് മോഷണം; കുപ്രസിദ്ധ മോഷ്ട്ടാക്കളായ രണ്ട് പേർ പിടിയിൽ.
ഡബിൾ കട്ടിംഗിനും നാരകക്കാനത്തിനും ഇടയിൽ ഇന്നലെ രാത്രിയിലാണ് അപകടമുണ്ടായത്. ഇന്ന് രാവിലെയാണ് അപകടവിവരം പ്രദേശവാസികൾ അറിയുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമീക നിഗമനം.







