
ഇടുക്കി കഞ്ഞിക്കുഴിയിൽ സാമൂഹ്യ മാധ്യമങ്ങൾ വഴി പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. വാഗമൺ പശുപ്പാറ സ്വദേശി പുതുവീട്ടിൽ മോഹനൻ്റെ മകൻ മനു മോഹനൻ (19) ആണ് അറസ്റ്റിലായത്.
Also Read: ഇടുക്കി കഞ്ഞിക്കുഴിയിൽ വയോധികൻ തെങ്ങിൻ മുകളിൽ കുടുങ്ങി; അഗ്‌നിശമനസേന രക്ഷകരായി.
ഒരു വർഷക്കാലമായി സാമൂഹ്യ മാധ്യമങ്ങൾ വഴി പരിചയപ്പെട്ട പതിനേഴ്കാരിയെ പലതവണ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ഇടയ്ക്കിടെ ഇയാൾ കഞ്ഞിക്കുഴിയിലെ 17കാരിയുടെ വീട്ടിലെത്തിയാണ് പീഡനം തുടർന്നത്. സംഭവത്തിൽ വീട്ടുകാർ പരാതിപ്പെട്ടതോടെ കഞ്ഞിക്കുഴി പോലീസ് ഇയാളെ അന്വേഷിച്ചു വരികയായിരുന്നു.
കഴിഞ്ഞദിവസം കഞ്ഞിക്കുഴിയിൽ എത്തിയ ഇയാളെ തന്ത്രപൂർവ്വം പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇയാളിൽ നിന്ന് മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.