
തൊടുപുഴ സ്റ്റാൻഡില്‍ സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുണ്ടായ സംഘർഷത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. തൊടുപുഴ - ഈരാറ്റുപേട്ട റൂട്ടില്‍ സർവീസ് നടത്തുന്ന അമ്മാസ്, ആനകെട്ടിപ്പറമ്പില്‍ എന്നീ ബസുകളിലെ ജീവനക്കാർ തമ്മിലായിരുന്നു സംഘർഷം.
Also Read: വർക്ക് ഔട്ട് സമയത്തെ ചൊല്ലി തർക്കം; കട്ടപ്പനയിൽ ജിം ഉടമ യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു.
പുറപ്പെടുന്ന സമയത്തെ ചൊല്ലി ബസ് ജീവനക്കാർ തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തില്‍ ഗുരുതരമായി പരിക്കേറ്റ ആനകെട്ടിപറമ്പിൽ ബസിന്റെ ഡ്രൈവർ സക്കീറിനെ സ്വകാര്യ ആശുപ്രതിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.