HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കിഅടിമാലിയ്ക്ക് സമീപം വാഹനാപകടം; നിയന്ത്രണം നഷ്ട്ടപ്പെട്ട ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞു, 5 പേർക്ക് പരിക്ക്

ഇടുക്കി: അടിമാലിയിൽ വിനോദസഞ്ചാരികളുമായി പോയ ട്രാവലർ  കൊക്കയിലേക്ക് മറിഞ്ഞ് 5 പേർക്ക് പരിക്കേറ്റു.

ഇടുക്കി അടിമാലിയിൽ വിനോദസഞ്ചാരികളുമായി പോയ ട്രാവലർ  കൊക്കയിലേക്ക് മറിഞ്ഞ് 5 പേർക്ക് പരിക്കേറ്റു. അടിമാലിക്ക് സമീപം തോക്കുപാറയിൽ വെച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ട്ടപ്പെട്ട് അപകടത്തിൽപെടുകയായിരുന്നു. തമിഴ്നാട്ടിലെ തിരുച്ചിറപ്പളളിയിൽ നിന്നും തൃശൂരിലേക്ക് വിനോദ സഞ്ചാരികളുമായി പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്.

Also Read:  വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് ഓൺലൈന്‍ ആപ്പ് വഴി തട്ടിയെടുത്തത് 25 കോടി; ഗുണ്ടകളെ കൊണ്ട് പൊലീസിന് ഭീഷണി, ഒടുവില്‍ പിടിയില്‍.

അപകട സമയത്ത് തോക്കുപാറയിലൂടെ പോയ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്കുകൾ ഗുരുതരമല്ല. കുട്ടികളുൾപ്പെടെ 17 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS