
കൊട്ടാരക്കര ഡണ്ടിഗൽ ദേശീയപാതയിൽ കുട്ടിക്കാനം മരിയ ഗിരി സ്കൂളിന് സമീപം ബസും കാറും കൂട്ടിയിട്ടിച്ച് അപകടം. അപകടത്തിൽ കാർ യാത്രികരായ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ല. അതേസമയം അപകടത്തിൽപെട്ട കാർ പൂർണ്ണമായും തകർന്നു.
Also Read: ഇന്നത്തെ ഏലയ്ക്ക ലേല വില വിവരം (03 - മെയ് - 2024)
ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു അപകടം. കുമളിയിൽ നിന്നും ഏലപ്പാറയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സും എറണാകുളത്തു നിന്ന് പീരുമേട് പരുന്തുംപാറയ്ക്ക് പോവുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. മുൻപിൽ പോകുകയായിരുന്ന വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ട്ടപ്പെട്ട കാർ ബസ്സിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റ കാർ യാത്രകരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പീരുമേട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.




