HONESTY NEWS ADS

ലാബില്ല, പഠിക്കാന്‍ സ്ഥലമില്ല; ഇടുക്കി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ അനിശ്ചിതകാല സമരം ആരംഭിച്ചു.

ഇടുക്കി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ അനിശ്ചിതകാല സമരം ആരംഭിച്ചു.
Report: Laji Plathottam

ഇടുക്കി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ അനിശ്ചിതകാല സമരം ആരംഭിച്ചു. പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലന്ന് ആരോപിച്ചാണ് വിദ്യാർത്ഥികൾ ഇന്ന് സമരം ആരംഭിച്ചത്. മൂന്നാം തവണയാണ് ഇടുക്കി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ പ്രത്യക്ഷ സമരങ്ങളുമായി രംഗത്തുവരുന്നത്.

Also Read: ഇന്നത്തെ ഏലയ്ക്ക ലേല വില വിവരം (22- മെയ് - 2024)

കഴിഞ്ഞ ഒരു വർഷക്കാലത്തിനിടെ ഇത് മൂന്നാം തവണയാണ് ഇടുക്കി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ സമര പ്രക്ഷോഭങ്ങളുമായി രംഗത്തുവരുന്നത്.  ഒന്നും രണ്ടും വർഷങ്ങളിലെ ഉൾപ്പെടെ 200 ഓളം വിദ്യാർത്ഥികളാണ് മെഡിക്കൽ കോളേജിൽ മുന്നിൽ സമരം ആരംഭിച്ചിരിക്കുന്നത്. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിൽ പ്രതിഷേധിച്ച് മുൻപ് രണ്ട് തവണ ഇവർ സമരം ചെയ്തിരുന്നു.  

45 ദിവസത്തിനുള്ളിൽ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് ളാരോ സമരത്തിലും അധികൃതർ ഇടപെട്ട് വാഗ്ദാനം നൽകിയിരുന്നു.  എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും മാനേജ്മെൻറ് നൽകിയ ഉറപ്പിൽ ഒന്നുപോലും പാലിക്കപ്പെട്ടില്ലെന്നാണ് വിദ്യാർഥികളുടെ ആരോപണം. വിവിധ ലാബുകൾക്കാവശ്യമായ സൗകര്യങ്ങൾ ഇല്ല. ലാബിന്റെ ഉപകരണങ്ങൾ എല്ലാം എത്തിയിട്ടും അവ ഇറക്കിവെച്ച സ്ഥലത്ത് തന്നെ ഇരിക്കുന്നതായും വിദ്യാർത്ഥികൾ ആരോപിച്ചു.

വേണ്ടത്ര ലക്ചറൽ ഹാളുകളില്ലന്നും, പഠിപ്പിക്കാൻ വേണ്ടത്ര പ്രൊഫസർമാർ ഇല്ലെന്നും, ഹോസ്റ്റൽ സൗകര്യം ഒരുക്കാത്തതുമെല്ലാം ഉന്നയിച്ചാണ് വിദ്യാർത്ഥികൾ ഇന്ന് മൂന്നാം തവണ സമരം ആരംഭിച്ചത്ആരംഭിച്ചത് . ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തുമ്പോൾ മാത്രമാണ് എല്ലാവരും എത്താറുള്ളത് എന്നും പരിശോധന കഴിഞ്ഞ് അധികൃതർ പോയാൽ അപ്പോൾ തന്നെ എല്ലാവരും സ്ഥലം വിടുന്നതായും വിദ്യാർത്ഥികൾ ആരോപിച്ചു. തങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതു വരെ സമരം തുടരാനാണ് വിദ്യാർഥികളുടെ തീരുമാനം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS