HONESTY NEWS ADS

നേര്യമംഗലത്ത് വാഹനങ്ങൾക്ക് മുകളിലേക്ക് മരം വീണുണ്ടായ അപകടം; മരണപ്പെട്ടത് ഇടുക്കി പാണ്ടിപ്പാറ സ്വദേശി, മൂന്ന് പേർക്ക് പരിക്ക്.

നേര്യമംഗലത്ത് മരണപ്പെട്ടത് ഇടുക്കി രാജകുമാരി സ്വദേശി

കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിൽ കാറിനു മുകളിലേക്ക് മരം കടപുഴകി വീണുണ്ടായ അപകടത്തിൽ ഒരാൾ മരണപെട്ടു. ഇടുക്കി പാണ്ടിപ്പാറ സ്വദേശി കുപ്പമ്മലയിൽ  ജോസഫാണ് (പൊന്നച്ചൻ) മരണപ്പെട്ടത്. ജോസഫിന്റെ ഭാര്യ അന്നക്കുട്ടി, മരുമകൻ  ജോബി ജോൺ, ജോബിയുടെ ഭാര്യ അഞ്ചുമോൾ എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റ മൂന്നുപേരെയും  കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


ദേശീയ പാതയിൽ ഇന്ന് രാവിലെ മരം വീണ്  ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇത് വെട്ടി മാറ്റി ഗതാഗതം പുനസ്ഥാപിക്കുന്നതിനിടെയാണ്  കെഎസ്ആർടിസി ബസിന്റെയും കാറിന്റെയും മുകളിലേക്ക് മണ്ണും മരവും പതിച്ചത്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്.  ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് അപകടം .


SMART BAZAAR KUMILY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS