HONESTY NEWS ADS

നേര്യമംഗലത്തിന് സമീപം കെഎസ്ആർടിസി ബസിനും കാറിനും മുകളിലേക്ക് മരം വീണു; ഒരാൾ മരണപ്പെട്ടു

കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ ശക്തമായ മഴയിൽ മരം വാഹനങ്ങൾക്ക് മുകളിലേക്ക് കടപുഴകി വീണ് ഒരാൾ മരണപ്പെട്ടു.

കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ ശക്തമായ മഴയിൽ മരം വാഹനങ്ങൾക്ക് മുകളിലേക്ക് കടപുഴകി വീണ് ഒരാൾ മരണപ്പെട്ടു. നേര്യമംഗലത്തിന് സമീപം വില്ലാഞ്ചിറയിലാണ് കെഎസ്ആർടിസി ബസ്സിനും കാറിനും മുകളിലേക്കാണ് മരം ഒടിഞ്ഞുവീണത്. കാറിൽ പിന് സീറ്റിൽ യാത്രചെയ്തിരുന്ന ഒരാളാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ മരം വീണ്  ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇത് വെട്ടി മാറ്റി ഗതാഗതം പുനസ്ഥാപിക്കുന്നതിനിടെയാണ്  കെഎസ്ആർടിസി ബസിന്റെയും കാറിന്റെയും മുകളിലേക്ക് മണ്ണും മരവും പതിച്ചത്.


പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു. റോഡിന് കുറുകെ വീണ മരം വെട്ടി മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് സംഭവം. നാലുപേരായിരുന്നു കാറിലുണ്ടായിരുന്നത്. കാർ വെട്ടിപ്പൊളിച്ചാണ് എല്ലാവരെയും പുറത്തെടുത്തത്. പരിക്കേറ്റവരെ കോതമംഗലത്തെ ആശുപത്രിയിലേക്ക് മാറ്റി. ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.


update..............


SMART BAZAAR KUMILY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS