HONESTY NEWS ADS

ഇടുക്കി ജില്ലയിലെ സ്പിരിറ്റ്‌ മാഫിയ തലവൻ പിടിയിൽ

ഇടുക്കി ജില്ലയിലെ സ്പിരിറ്റ്‌ മാഫിയ തലവൻ പിടിയിൽ

ഇടുക്കി ജില്ലയിലെ സ്പിരിറ്റ് മാഫിയ തലവൻ മൂന്നാർ നെയ്മക്കാട് സ്വദേശി പ്രഭാകരനെ   ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ആർ. ജയചന്ദ്രന്റെ നിർദ്ദേശത്തെ തുടർന്ന് സ്റ്റേറ്റ് എക്സൈസ്  എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും ഇടുക്കി ഡി സി സ്‌ക്വാഡും സംയുക്തമായി ചേർന്ന് പിടികൂടിയത്.സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് രാജ്കുമാർ ബി.യുടെ നേതൃത്വത്തിലാണ് ഒളിവിൽ കഴിയുകയായിരുന്ന പ്രഭാകരനെ കോയമ്പത്തൂരിൽ വച്ച് കസ്റ്റഡിയിലെടുത്തത്.


ഇടുക്കി ജില്ലയിലെ നിരവധി സ്പിരിറ്റ് കേസുകളിൽ പെട്ട് ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു പ്രതി.എക്‌സൈസിലും പോലീസിലുമായി 17 ഓളം സ്പിരിറ്റ്‌ കേസുകൾ പ്രഭാകരന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.തുടർ നടപടികൾക്കായി പ്രതിയെ മൂന്നാർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്ക് കൈമാറി.പ്രതിയെ ദേവികുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മാജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് മാരായ അനീഷ് ടി.എ.,  സിജുമോൻ കെ. എൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ലിജോ ജോസഫ്, ഷോബിൻ മാത്യു, ആൽബിൻ ജോസ് എന്നിവർ ഉണ്ടായിരുന്നു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS