
ഒരാഴ്ച്ചയ്ക്കിടെ 1100 രൂപയിലധികം ഇടിഞ്ഞ സ്വര്‍ണവില ഇന്ന് തിരിച്ചുകയറി. ഉപഭോക്താക്കള്‍ വലിയ പ്രതീക്ഷയിലിരിക്കെയാണ് വില കൂടിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ആഭരണം വാങ്ങിയവര്‍ക്കും അഡ്വാന്‍സ് ബുക്കിങ് ചെയ്തവര്‍ക്കും നേട്ടമായി.
കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 52920 രൂപയാണ് നല്‍കേണ്ടത്. പവന് 320 രൂപയും ഗ്രാമിന് 40 രൂപയും വര്‍ധിച്ചു. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 6615 രൂപയാണ് വില. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ 1120 രൂപ കുറഞ്ഞിരുന്നു. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മാത്രം 400 രൂപയും കുറഞ്ഞു. എന്നാല്‍ ഇന്ന് 320 രൂപ കയറിയതോടെ സ്വര്‍ണം പഴയ വിലയിലേക്ക് തന്നെ കുതിക്കുകയാണ്. .




