HONESTY NEWS ADS

കൊച്ചിയിൽ 'കല്ലട' ബസ് മറിഞ്ഞുണ്ടായ അപകടം; ബസിനടിയില്‍പെട്ട ബൈക്ക് യാത്രികന് ദാരുണാന്ത്യം, മരണപ്പെട്ടത് ഇടുക്കി സ്വദേശി

കൊച്ചി മാടവനയിൽ 'കല്ലട' സ്വകാര്യബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ബസിനടിയിൽപെട്ട ബൈക്ക് യാത്രികൻ മരിച്ചു

കൊച്ചി മാടവനയിൽ 'കല്ലട' സ്വകാര്യബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ബസിനടിയിൽപെട്ട ബൈക്ക് യാത്രികൻ മരിച്ചു. ഇടുക്കി വാഗമൺ സ്വദേശി ജിജോ സെബാസ്റ്റ്യ(33)നാണ് മരിച്ചത്. ഇടപ്പള്ളി- അരൂർ ദേശീയ പാത ബൈപ്പാസിൽ വച്ച് ബസ് സിഗ്നൽ പോസ്റ്റിലിടിച്ച് ബൈക്കിനുമുകളിലേക്ക് മറിയുകയായിരുന്നു. ജിജോ സിഗ്നല്‍ കാത്തുനിൽക്കുകയായിരുന്നു.


ബസ് സിഗ്നലിൽ വെച്ച് പെട്ടെന്ന് ബ്രേക്ക് ഇടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. 42 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നതെന്നും വിവരമുണ്ട്. ഇവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും പറയുന്നുണ്ട്. ക്രെയിനുപയോഗിച്ചാണ് ബസ് ഉയർത്തിയത്. ബംഗളുരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു കല്ലടയുടെ സ്ലീപ്പർ ബസ്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS