
കേരള സര്ക്കാരിന് കീഴില് കെ.എസ്.ഇ.ബിയിൽ ജോലി നേടാന് അവസരം. കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോർഡ് ഇപ്പോള് അസിസ്റ്റന്റ് എഞ്ചിനീയര് (സിവില്) (ബൈ ട്രാന്സ്ഫര്) പോസ്റ്റിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു.
കേരള പി.എസ്.സി മുഖേനയാണ് നിയമനം. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സിയുടെ വൺ ടൈം രജിസ്ട്രേഷന് മുഖേന ജൂലൈ 17 വരെ ഓൺലൈൻ അപേക്ഷ നല്കാം.
തസ്തിക& ഒഴിവ്
കെ.എസ്.ഇ.ബിക്ക് കീഴിൽ പി.എസ്.സി നടത്തുന്ന റിക്രൂട്ട്മെന്റ്. അസിസ്റ്റന്റ് എഞ്ചിനീയര് (സിവില്) (ബൈ ട്രാന്സ്ഫര്) തസ്തികയില് ആകെ 32 ഒഴിവുകൾ .
കാറ്റഗറി നമ്പർ: 129/2024
പ്രായപരിധി: Upper age limit is not applicable for this pots
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് സിവിൽ എഞ്ചിനീയറിങ് ബിരുദം
OR
Associate Membership Diploma of the Institute of Engineers India in Civil Engineering or any other Diploma recognized by the Government as equivalent thereto.
OR
Pass in Sections A & B of the Associate Membership Examination of the Institute of Engineers India in Civil Engineering.
ശമ്പളം: തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 40,975 രൂപ മുതൽ 81,630 രൂപ വരെ.
അപേക്ഷ: ഉദ്യോഗാർത്ഥികൾ കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് കൂടുതൽ വിവരങ്ങളറിയാം.




