HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

മിൽമയിൽ ജോലി നേടാം; 30000 രൂപ വരെ ശമ്പളം, പരീക്ഷ എഴുതേണ്ട... ഇപ്പോൾ അപേക്ഷിക്കാം.

മിൽമയിൽ ജോലി നേടാം

മില്‍മയില്‍ അവസരങ്ങള്‍. ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, എംഐഎസ് സെയില്‍സ് അനലിസ്റ്റ് തസ്തികകളിലാണ് ഒഴിവുകള്‍. നിയമനം താത്കാലികമാണ്. ഒഴിവുകള്‍, യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങള്‍ അറിയാം.


ബിസിനസ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ്-1 ഒഴിവ്


യോഗ്യത-മാർക്കറ്റിംഗില്‍ എംബിഎ, അല്ലെങ്കില്‍എക്സ്പോർട്ട് മാനേജ്മെന്റില്‍ ഡിപ്ലോമ. ബിസിനസ് ഡെവലപ്മെൻ്റ് എക്സിക്യൂട്ടീവ് ആയി കുറഞ്ഞത് 3 വർഷത്തെ പരിചയം അല്ലെങ്കില്‍ ഏതെങ്കിലും എഫ്‌എംസിജിയില്‍ ക്ലയന്റ് ഫേസിംഗ് റോള്‍. 40 വയസാണ് ഉയർന്ന പ്രായപരിധി. ശമ്പളം-30,000


ഡിജിറ്റല്‍ മാർക്കറ്റിങ് എക്സിക്യൂട്ടീവ്- 1 ഒഴിവ്-ഡിജിറ്റല്‍ മാർക്കറ്റിംഗില്‍ എംബിഎ അല്ലെങ്കില്‍ ഡിജിറ്റല്‍ ടെക്നോളജിയില്‍ ബിഎസ്സി.ഡിജിറ്റല്‍ മാർക്കറ്റിംഗ് അല്ലെങ്കില്‍ എസ്‌ഇഒ/എസ്‌ഇഎം, ഗൂഗിള്‍ അനലിറ്റിക്സ് എന്നിവയിലുള്ള പ്രവൃത്തിപരിചയം. ഉയർന്ന പ്രായപരിധി -40 വയസ്. 25,000 രൂപയാണ് ശമ്പളം.


എംഐഎസ് സെയില്‍സ് അസിസ്റ്റന്റ്-1 ഒഴിവ്- ഡാറ്റ അനാലിസിസില്‍ ഡിഗ്രി അല്ലെങ്കില്‍ പിജി ഡിപ്ലോമ. കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം.ശമ്ബളം 20,000 രൂപ. അപേക്ഷിക്കേണ്ട അവസാന തീയതി ജൂണ്‍ 25. വിശദവിവരങ്ങള്‍ക്ക്-https://cmd.kerala.gov.in/recruitment/recruitment-to-various-posts-at-kerala-cooperative-milk-marketing-federation/


സിഇടിയില്‍ ഫിസിക്കല്‍ എഡ്യുക്കേഷൻ ഇൻസ്ട്രക്ടർ


തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങില്‍ ഫിസിക്കല്‍ എഡ്യുക്കേഷൻ വിഭാഗത്തിലുള്ള ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ദിവസ വേതന നിരക്കില്‍ ജോലി നോക്കുന്നതിന് താത്പര്യമുള്ള വ്യക്തികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.


അംഗീകൃത സർവകലാശാലയില്‍ നിന്ന് ഫിസിക്കല്‍ എഡ്യുക്കേഷനില്‍ ഡിഗ്രി/പിജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 18 നും 60 നും മധ്യേ. താത്പര്യമുള്ള ഉദ്യോഗാർഥികള്‍ അപേക്ഷ ഫോമിന്റെ മാതൃക www.cet.ac.in എന്ന വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും സഹിതം ജൂണ്‍ 21 ന് രാവിലെ 11 ന് അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പാള്‍ അറിയിച്ചു.


താല്‍ക്കാലിക നിയമനം


ജില്ലാ ആശുപത്രിയില്‍ എക്കോ/ ടി എം ടി ടെക്‌നീഷ്യന്‍, ഇ സി ജി ടെക്‌നീഷ്യന്‍, ഒ ടി ടെക്‌നീഷ്യന്‍ എന്നീ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. പി എസ് സി അംഗീകൃത ബാച്ചിലര്‍ ഓഫ് കാര്‍ഡിയോവസ്‌കുലര്‍ ടെക്‌നോളജി/ ഡിപ്ലോമ ഇന്‍ കാര്‍ഡിയോവസ്‌കുലര്‍ ടെക്‌നോളജിയാണ് എക്കോ/ ടി എം ടി ടെക്‌നീഷ്യന്റെ യോഗ്യത. ഇന്റര്‍വ്യൂ ജൂണ്‍ 22ന് രാവിലെ 10.30ന്.


ഇ സി ജി ടെക്‌നീഷ്യന് വി എച്ച്‌ എസ് ഇ, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഇ സി ജി ആന്റ് ആഡിയോമെട്രിക് ടെക്‌നോളജി/ ഡിപ്ലോമ ഇന്‍ കാര്‍ഡിയോവസ്‌കുലര്‍ ടെക്‌നോളജി എന്നിവയാണ് യോഗ്യത. ഇന്റര്‍വ്യൂ 22ന് ഉച്ചക്ക് 12 മണി. ഒ ടി ടെക്‌നീഷ്യന് പ്ലസ്ടു/ സയന്‍സ് മുഖ്യവിഷയമായുള്ള പ്രീഡിഗ്രി, ഡിപ്ലോമ ഇന്‍ ഓപ്പറേഷന്‍ തീയേറ്റര്‍ ടെക്‌നോളജി. ഇന്റര്‍വ്യൂ 22ന് ഉച്ചക്ക് രണ്ട് മണി. എല്ലാ തസ്തികകള്‍ക്കും മുന്‍പരിചയം അഭികാമ്യം. താല്‍പര്യമുളളവര്‍ മേല്‍വിലാസം തെളിയിക്കുന്ന അസ്സല്‍ രേഖകള്‍, ബയോഡാറ്റ, ഐഡന്റിറ്റി തെളിയിക്കുന്ന രേഖ എന്നിവ സഹിതം ജില്ലാ ആശുപത്രി സൂപ്രണ്ട് മുമ്ബാകെ ഇന്റര്‍വ്യൂവിന് ഹാജരാകണം.


പ്രിൻസിപ്പല്‍ നിയമനം


പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലയില്‍ പ്രവർത്തിച്ചു വരുന്ന പ്രീ-എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിലെ പ്രിൻസിപ്പല്‍ തസ്തികയിലേക്ക് പ്രതിമാസം 20000 രൂപ ഹോണറേറിയം വ്യവസ്ഥയില്‍ ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയില്‍ നിയമനത്തിനായി ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ നിന്നും പ്രിൻസിപ്പല്‍/ സെലക്ഷൻ ഗ്രേഡ് ലക്ചറർ/ സീനിയർ ഗ്രേഡ് ലക്ചറർ തസ്തികകളില്‍ വിരമിച്ചവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, സ്വയം തയ്യാറാക്കിയ അപേക്ഷ എന്നിവ സഹിതം ജൂണ്‍ 25 ന് വൈകിട്ട് അഞ്ചിനു മുമ്പായി ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം - നന്ദാവനം റോഡ്, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം - 695033 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2737246.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS