HONESTY NEWS ADS

സ്വര്‍ണ്ണവില വീണ്ടും മുകളിലേക്ക് തന്നെ; ഇന്നത്തെ വില അറിയാം...20/06/2024

ഇന്നത്തെ സ്വർണവില അറിയാം

സംസ്ഥാനത്ത് ഇന്ന് പവന് കൂടിയത് 160 രൂപ. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 53,120 രൂപയാണ് വില. ഒരു ഗ്രാം സ്വർണത്തിന് 6640 രൂപയാണ് വില. എന്നാൽ ജൂൺ മാസം ആരംഭിച്ചപ്പോൾ തന്നെ പ്രതീക്ഷകൾ നൽകിയാണ് തുടക്കം. സ്വർണ്ണവിലയിൽ റെക്കോർഡ് തീർത്ത മാസമാണ് മെയ്. 55,120 രൂപയായിരുന്നു മെയ് 20ന് വിപണിയിലെ നിരക്ക്.


ജൂൺ മാസത്തിലെ ഇതുവരെയുള്ള നിരക്കുകൾ നോക്കം. ജൂൺ 1- 53200, ജൂൺ 2- 53200, ജൂൺ 3- 52,880, ജൂൺ 4- 53,440, ജൂൺ 5- 53,280, ജൂൺ 6- 53840, ജൂൺ 7- 54,080, ജൂൺ 8- 52,560, ജൂൺ 9- 52,560, ജൂൺ 10- 52,560, ജൂൺ 11- 52680, ജൂൺ 12- 52,920, ജൂൺ 13- 52920, ജൂൺ 14- 52720, ജൂൺ 15- 53200, ജൂൺ 16- 53200, ജൂൺ 17- 53040, ജൂൺ 18- 52960, ജൂൺ 19- 52960, ജൂൺ 20- 53,120.


കഴിഞ്ഞ മൂന്ന് ദിവസമായി കുറഞ്ഞു നിന്നിരുന്ന സ്വര്‍ണം ഇന്ന് നേരിയ തോതില്‍ മുന്നേറി. 53000ത്തിന് മുകളിലേക്ക് വീണ്ടും സ്വര്‍ണമെത്തി എന്നതാണ് എടുത്തുപറയേണ്ട മാറ്റം. വിലയില്‍ വരും ദിവസങ്ങളിലും ചാഞ്ചാട്ടം തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഭരണം വാങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ വില കുറയാന്‍ കാത്തുനില്‍ക്കാതെ അഡ്വാന്‍സ് ബുക്ക് ചെയ്യുന്നതാണ് നല്ലത്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS