HONESTY NEWS ADS

VS ACHUTHANANTHAN


വൈറൽ അഭ്യാസികൾ പിടിയിൽ; ബഹുനില കെട്ടിടത്തിന് മുകളിൽ നിന്ന് ഒറ്റകൈയിൽ തൂങ്ങിയാടി റീൽസ് എടുത്ത രണ്ട് പേർ അറസ്റ്റിൽ

ബഹുനില കെട്ടിടത്തിന് മുകളിൽ നിന്ന് ഒറ്റകൈയിൽ തൂങ്ങിയാടി റീൽസ് എടുത്ത രണ്ട് പേർ അറസ്റ്റിൽ

കെട്ടിടത്തിൽ തൂങ്ങിയാടി റീല്‍സ് എടുത്ത അഭ്യാസികൾ അറസ്റ്റിൽ. സാഹസികമായി റീൽസ് ചെയ്ത പെൺകുട്ടിയും സുഹൃത്തുമാണ് പിടിയിലായത്. 23 കാരി മീനാക്ഷി സുളങ്കെയും സുഹൃത്ത് 27കാരൻ മിഹിർ ഗാന്ധിയുമാണ് അറസ്റ്റിലായത്. ഇവർക്കൊപ്പം റീൽസ് ചിത്രീകരിച്ച മൂന്നാമനെ കണ്ടെത്താൻ കഴിഞ്ഞട്ടില്ല.


റീൽസ് എടുക്കാനായി ജീവൻ പണയപ്പെടുത്തിയുള്ള പെൺകുട്ടിയുടെ അഭ്യാസ പ്രകടനത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയില്‍ വൈറലാവുകയായിരുന്നു. ബഹുനില കെട്ടിടത്തിന് മുകളിൽ നിന്ന് ഒറ്റകൈയിൽ തൂങ്ങിയാടി ദൃശ്യമെടുക്കുന്ന പൂനെ സ്വദേശിയായ പെൺകുട്ടിയുടെ ദൃശ്യങ്ങളാണ് പ്രചരിച്ചത്. ഈ വീഡിയോ വൈറലായതിന് പിന്നാലെ ഇവരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം സോഷ്യൽ മീഡിയയില്‍ ഉയര്‍ത്തിയിരുന്നു. 


SMART BAZAAR KUMILY


റീൽസ് ചിത്രീകരിക്കുന്നതിനായി ഒരു പെൺകുട്ടി ഒരു കെട്ടിടത്തിന്‍റെ  മുകളിൽ നിന്ന് തൂങ്ങിക്കിടക്കുന്നതായി കാണാം. ഒരു കോട്ട പോലെ തോന്നിക്കുന്ന സ്ഥലത്താണ് റീല്‍സ് ഷൂട്ട് ചെയ്തിട്ടുള്ളത്. മറ്റൊരു ആൺകുട്ടി മുകളിൽ നിന്ന് പെണ്‍കുട്ടിയുടെ കൈയിൽ പിടിച്ചിരിക്കുന്നതും കാണാം. അവരുടെ ഒരു സുഹൃത്ത് ആണ് റീല്‍ ഷൂട്ട് ചെയ്യുന്നത്. ഒരു തരത്തിലുള്ള മുൻകരുതലുകളും സ്വീകരിക്കാതെയായിരുന്നു ചിത്രീകരണം. പൊലീസിനെ ടാഗ് ചെയ്തു കൊണ്ടാണ് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവച്ചത്. 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS