
കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ നേര്യമംഗലം അഞ്ചാം മൈലിൽ സ്കൂട്ടർ യാത്രികനെ ആക്രമിക്കാൻ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം.നേര്യമംഗലം സ്വദേശി ഷിനാഫിനെയാണ് കാട്ടാനക്കൂട്ടം ഓടിച്ചത്.
ഇന്ന് രാവിലെ വാളറയിലെ ജോലി സ്ഥലത്തേക്ക് പോകുമ്പോളാണ് കാട്ടാനകളുടെ മുൻപിൽപ്പെടുന്നത്. 7 ഓളം ആനകൾ പാഞ്ഞടുത്തതോടെ ഇരുചക്ര വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപെടുകയായിരുന്നു ഷിനാഫ്. യുവാവിന് പരിക്കേറ്റില്ലെങ്കിലും വാഹനം കാട്ടാനക്കൂട്ടം തകർത്തു.