HONESTY NEWS ADS

ഇടുക്കി കീരിത്തോട്ടിൽ വ്യാപക മോഷണം; പുലർച്ചെ മോഷണം നടന്നത് 5 വ്യാപാര സ്ഥാപനങ്ങളിൽ

ഇടുക്കി: കീരിത്തോട്ടിൽ അഞ്ചോളം വ്യാപാരസ്ഥാപനങ്ങളിൽ മോഷണം

 ഇടുക്കി കീരിത്തോട്ടിൽ അഞ്ചോളം വ്യാപാരസ്ഥാപനങ്ങളിൽ മോഷണം നടന്നു. ഇന്ന് പുലർച്ചെ രണ്ടുമണിയോടുകൂടിയാണ് മോഷണം നടന്നത്. ഷട്ടറിൻ്റെ താഴ് തകർത്ത് മോഷ്ടാവ് കടയ്ക്ക് ഉള്ളിൽ പ്രവേശിക്കുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കടയക്ക് ഉള്ളിൽ കടന്ന മേഷ്ടാവ് പെട്ടിയുടെ പൂട്ട് തകർത്താണ് പണം അപഹരിച്ചത്. 


കല്ലുവെട്ടത്ത് സൂപ്പർ ഷോപ്പി, സ്നേഹ ഏജൻസിസ്, ദേവൻ സ്പൈസസ്, കൂനംപാറയിൽ ഓയിൽ മിൽ, എൽദോസ് ടെക്സ്റ്റയിൽസ് എന്നി സ്ഥാപനങ്ങളിലാണ് മേഷണം നടന്നത്. സിസിടിവി യിൽ പതിഞ്ഞ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കഞ്ഞിക്കുഴി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.


മോഷണം നടന്ന സ്ഥാപനത്തിനോട് ചേർന്നുള്ള സ്നേഹ ഏജൻസിൽ സ്ഥാപിച്ച സിസിടിവി  ക്യാമറയും മോഷ്ടവ് നശിപ്പിച്ചിട്ടുണ്ട്. എത്രയും പെട്ടന്ന് പ്രതിയെ പിടികൂടണമെന്ന് കീരിത്തോട് വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡൻ്റ് എം.സി.ബിജുആവശ്യപ്പെട്ടു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS