HONESTY NEWS ADS

വീണ്ടും ആവേശം മോഡൽ; വാരാപ്പുഴയിൽ പിറന്നാൾ ആഘോഷം നടത്തിയ 8 ഗുണ്ടകൾ പിടിയിൽ

വീണ്ടും ആവേശം മോഡൽ  പിറന്നാൾ ആഘോഷം

ആവേശം’ സിനിമ മോഡൽ പിറന്നാൾ ആഘോഷം വീണ്ടും. വാരാപ്പുഴയിൽ ഗുണ്ടാ നേതാവിന്റെ പിറന്നാളിനെത്തിയ 8 ഗുണ്ടകൾ പിടിയിൽ. പിടിയിലായത് വധശ്രമകേസിൽ ഉൾപ്പെടെ പ്രതികളായവർ. പ്രതികളെ പിടികൂടിയത് റൂറൽ എസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം


മഞ്ഞുമ്മൽ സ്വദേശിയായ ഗുണ്ട പശ്ചാത്തലമുള്ള ആളുടെ മകന്റെ പിറന്നാള്‍ പാർട്ടിക്കാണ് ഇവർ ഒത്തുകൂടിയത്. വിവരം അറിഞ്ഞെത്തിയ പൊലീസ് പരിശോധന നടത്തി പരിപാടി പിരിച്ചുവിട്ടു. 8 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.


അതേസമയം കഴിഞ്ഞ ദിവസം തൃശൂരിലും സമാനമായ സംഭവം നടന്നിരുന്നു. തെക്കേ ഗോപുരനടയില്‍ ഗുണ്ടാനേതാവിന്റെ ജന്മദിനം ആഘോഷിക്കാനെത്തിയ 32 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിറന്നാൾ ആഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രായപൂര്‍ത്തിയാവാത്ത 16 കുട്ടികളുമുണ്ടായിരുന്നു. അവരെ താക്കീത് ചെയ്ത് പൊലീസ് ബന്ധുക്കള്‍ക്കൊപ്പം വിട്ടു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS