HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം; മലയോരമേഖലകളിൽ രാത്രി യാത്ര നിരോധിച്ചു

ഇടുക്കി ജില്ലയിലെ  വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം

ജില്ലയിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ  അലെർട്ടുകൾ പിൻവലിക്കുന്നത് വരെ എല്ലാ  വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രവേശനം നിരോധിച്ച് ജില്ലാ കളക്ട൪ വി വിഘ്‌നേശ്വരി ഉത്തരവിട്ടു. ജലാശയങ്ങളിലെ ബോട്ടിംഗ്‌, കയാക്കിംഗ്‌, റാഫ്റ്റിംഗ്‌, കുട്ടവഞ്ചി സവാരി ഉള്‍പ്പടെയുള്ള എല്ലാ ജലവിനോദങ്ങളും മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലയോര മേഖലകളിലെ ട്രക്കിങും അലര്‍ട്ടുകള്‍ പിന്‍വലിക്കുന്നതു വരെ നിര്‍ത്തിവെക്കേണ്ടതാണ്‌. ഓറഞ്ച്‌ , റെഡ്‌ അലെര്‍ട്ടുകള്‍ പിന്‍വലിക്കുന്നതുവരെ മലയോരമേഖലയില്‍ വൈകിട്ട്‌ 7  മുതല്‍ രാവിലെ 6  വരെ രാത്രിയാത്രയും നിരോധിച്ചിട്ടുണ്ട്.


ഇടുക്കി ജില്ലയിലെ  ഖനന പ്രവര്‍ത്തനങ്ങള്‍ക്കും മണ്ണെടുപ്പിനും നിരോധനമേര്‍പ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവായി. ഓറഞ്ച്‌,റെഡ്‌ അലെര്‍ട്ടുകള്‍ പിന്‍വലിക്കുന്നതുവരെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കൊഴികെയുള്ള ഖനനപ്രവര്‍ത്തനങ്ങള്‍ക്കാണ് നിരോധനം.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA