HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

തോട്ടം, തൊഴിലുറപ്പ്, റോഡ് നിർമ്മാണം തുടങ്ങിയ മേഖലകളിലെ ജോലികൾ നിർത്തിവയ്ക്കണം: ഇടുക്കി ജില്ലാ കളക്ടർ

തോട്ടം, തൊഴിലുറപ്പ്, റോഡ് നിർമ്മാണം തുടങ്ങിയ മേഖലകളിലെ ജോലികൾ നിർത്തിവയ്ക്കണം: ഇടുക്കി ജില്ലാ കളക്ടർ

തോട്ടം മേഖലയില്‍ മരം വീണും, മണ്ണിടിഞ്ഞുമുള്ള  അപകടം, ഉരുള്‍പൊട്ടല്‍, സോയില്‍ പൈപ്പിങ്ങ്‌ എന്നിവയ്ക്ക്‌ സാധ്യത  ഉള്ളതിനാൽ  ഈ  മേഖലകളില്‍ ജോലിചെയ്യുന്നത്‌ നിര്‍ത്തിവയ്ക്കുന്നതിന്‌ എസ്റേറ്റ്‌ ഉടമകള്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. തൊഴിലുറപ്പുപദ്ധതി പ്രകാരമുള്ള ജോലികള്‍, ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട റോഡുപണികളൊഴികെ ദേശീയപാതയുള്‍പ്പടെയുള്ള റോഡ്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍  ഓറഞ്ച്‌, റെഡ്‌ അലെര്‍ട്ടുകള്‍ പിന്‍വലിക്കുന്നതുവരെ പൂര്‍ണ്ണമായും നിർത്തിവയ്‌ക്കേണ്ടതാണ്. 


എസ്റ്റേറ്റ്‌ മാനേജര്‍മാരും കരാറുകാരും ഉത്തരവ് പാലിക്കുന്നുവെന്ന്  ജില്ലാ ലേബര്‍ ഓഫീസര്‍, പ്ലാന്റേഷന്‍ ഇൻസ്‌പെക്ടർമാർ  എന്നിവര്‍ ഉറപ്പാക്കേണ്ടതാണെന്നും കളക്ടർ പറഞ്ഞു. കൂടാതെ അപകട സാധ്യതയുള്ള മേഖലകളില്‍ ജോലിയില്‍ എര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ സുരക്ഷിതത്വം കണക്കിലെടുത്ത്‌  അതത് മേഖലകളിലെ പണികളും നിർത്തിവയ്‌ക്കേണ്ടതാണ്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA